തലശേരി :(www.thalasserynews.in)തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഒരാൾകൂടി അറസ്റ്റിൽ. പട്ടാമ്പി തിരുമറ്റക്കോട് ചാത്തന്നൂർ ഇട്ടോണം നരംകുന്നത്ത് മുഹമ്മദ് അൻസാദ് (27) ആണ് അറസ്റ്റിലായത്.

മുഴപ്പിലങ്ങാട് മഠത്തിന് സമീപത്തെ പ്രജിത് (30), ബിഹാർ പ്രാൺ പുർ സ്വദേശി സഹ്ബുൽ (24) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റി ലായിരുന്നു. ബിഹാറിൽനിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തു വിട്ടു. അഞ്ചുപേർ കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കൂത്തുപറമ്പ് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഏപ്രിൽ 29-ന് രാത്രിയാണ് സംഭവം.
Gang rape in Thalassery; One more person arrested