(www.thalasserynews.in)തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയാ യി വനിതകളുടെയും, പട്ടിക വിഭാഗ അധ്യക്ഷരുടെയും സംവരണം നിശ്ചയിച്ചു.

941 ഗ്രാമപഞ്ചായത്തുകളിൽ 416 പേരാണ് പൊതുവിഭാഗത്തിൽ നിന്ന് പ്രസിഡൻ്റുമാരാകുക. 471 ഇടത്ത് വനിത പ്രസിഡൻറുമാർ വരും. പൊതുവിഭാഗത്തിൽ നിന്ന് 417 ഉം, പട്ടികജാതി വിഭാഗത്തിൽ നിന്ന് 46 ഉം പട്ടിക വർഗത്തിൽ നിന്ന് എട്ടും വനിതകൾ വരും.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ 77ൽ വനിതകൾ അധ്യക്ഷരാകും. പൊതുവിഭാഗത്തിൽ 67ഉം പട്ടികജാതിയിൽ എട്ടും ' രണ്ടു പട്ടി ക വർഗ വനിതകളും ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരാകും. പട്ടികജാതി പുരുഷന്മാരിൽ ഏഴും പട്ടിക വർഗത്തിൽ ഒരാളും അധ്യക്ഷരാകും.
ജില്ല പഞ്ചായത്തിൽ പൊതുവിഭാഗത്തിൽ ആറും ഏഴു വനിതകളും അധ്യക്ഷരാകും. ഒരിടത്ത് പട്ടികജാതി വിഭാഗം പ്രസിഡൻറാകും. മുനിസിപ്പാ ലിറ്റികൾ 87: പൊതുവിഭാഗം 39, ആകെ വനിത 44, വനിത (പൊതു) 41, പട്ടികജാതി ആകെ 6, പട്ടികജാതി വനിത, പട്ടികവർഗം 1. കോർപറേഷൻ ആറ്: പൊതുവിഭാഗം മൂന്ന്, വനിത മൂന്ന്
Local body chairpersons reserved; 416 presidents from general category