തലശേരി:(www.thalasserynews.in) ചൈനയിലെ ഗോൺസോ ഫുദ ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിരിക്കെ മരണമടഞ്ഞ പ്രമുഖ ഓർത്തോ സർജനും, ഐ എം എ മുൻ പ്രസിഡൻ്റുമായ

ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ മുതദേഹം 8 ന്സംസ്കരിക്കും. ചൈനയിൽ നിന്നും
രാവിലെ പത്തുമണിയോടെ ടൗൺഹാളിനു സമീപത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിനു ശേഷം വൈകുന്നേരം 4.30 ന് സമുദായ ശ്മശാനത്തിലാണ് സംസ്കരിക്കുക.
ഗോൺസോ ഫ്യൂണറൽ ഹോമിലുള്ള മൃതദേഹം ഇന്നുച്ചക്ക് 2 ന് (ചൈന സമയം) ഗോൺസോ എയർ പോർട്ടിലെത്തിക്കും. രാത്രി 1.35 (ചൈന സമയം) നുള്ള ഖത്തർ എയർവേസിൽൽ ദോഹ എയർപോർട്ടിലും തുടർന്ന് ദോഹയിൽ നിന്നും 8 ന് പുലർച്ചെ 2.45 ന് കൊച്ചിയിലുമെത്തിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ വീട്ടിലെത്തിക്കും.
30 ന് വൈകുന്നേരം മൂന്നിനാണ് ജയകൃഷ്ണൻ നമ്പ്യാർ മരണമടഞ്ഞത്.
മരണ വിവരമറിഞ്ഞ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ,
എം.കെ രാഘവൻ എം.പി , സ്പീക്കർ, എം എൽ എ മാരായ കെ.വി. സുമേഷ്, കെ.പി മോഹനൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല ടീച്ചർ, നികേഷ് കുമാർ, പി.കെ ശ്രീമതി ടീച്ചർ, ന്യായധിപന്മാർ തുടങ്ങി നിരവധി പേർ ചിറക്കരയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Dr. Jayakrishnan Nambiar's funeral to be held in Thalassery on Thursday