തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക് ; 'മോക്ഡ്രില്ലിൽ' നടുങ്ങി പൈതൃക നഗരി, കാര്യമറിഞ്ഞപ്പോൾ ആശ്വാസം

തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക്  ; 'മോക്ഡ്രില്ലിൽ'  നടുങ്ങി പൈതൃക നഗരി,  കാര്യമറിഞ്ഞപ്പോൾ ആശ്വാസം
May 7, 2025 07:52 PM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in) തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക് , 'മോക്ഡ്രില്ലിൽ' നടുങ്ങി പൈതൃക നഗരി

 തലശ്ശേരി കണ്ണിച്ചിറ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉയരുന്ന കൂട്ട നിലവിളി, കുതിച്ചെത്തുന്ന ആമ്പുലന്‍സുകളും, അഗ്നിശമനാ സേനാ അംഗങ്ങളും അപ്പാര്‍ട്ട്‌മെന്റിന് ചുറ്റുമുള്ളവര്‍ പരിഭ്രാന്തരായി. ദുരന്താ നിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലിലെ ദൃശ്യങ്ങളാണിത്.

വൈകിട്ട് നാലുമണിയോടെയാണ് ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റിലെ ജാസ്മിന്‍ ബ്ലോക്കില്‍ ഷെല്‍ ആക്രണവും ഇതേ തുടര്‍ന്ന് തീപിടുത്തവുമുണ്ടായത്. അക്രമണത്തെ തുടര്‍ന്ന് നഗരസഭാ അപകട സൈറണ്‍ മുഴക്കി. പോലീസും, അഗ്നിശമനാ സേനയും , മെഡിക്കല്‍ ടീമുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി.

അഗ്നിശമനാ സേനാംഗങ്ങള്‍ ബ്ലോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു. എട്ടു നിലയുള്ള കെട്ടിടത്തില്‍ കൂടുതല്‍ അപകടം ഉണ്ടായ നാലാം നിലയില്‍ രണ്ടു പേര്‍ മരണപ്പെട്ടു, അഞ്ചാം നിലയില്‍ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ , മൂന്നാം നിലയില്‍ രണ്ടു പേര്‍ നിസാരപരുക്കുകളോടെയും കുരുങ്ങി കിടന്നു.

അപകടത്തില്‍ പ്പെട്ടവരെ അഗ്നിശമനാ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയർമാരും ചേര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി, മരണപ്പെട്ടവരെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്കും മാറ്റി.തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

പോലീസ് സംഘത്തിന് എസ് ഐമാരായ പ്രശോഭ്, ധനേഷ്, എ എസ് ഐ അഖിലേഷ് , സി പി ഓ മാരായ അരുണ്‍, ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര് സിവി ദിനേശന്‍, ബി ജോയി, നിഖില്‍ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി റംല ഡിഫൻസ് വളണ്ടിയറായി ആദ്യന്തം പ്രവർത്തിച്ചതും വേറിട്ട കാഴ്ചയായി.

1971 ലെ ഇന്ത്യ പാക്ക് യുദ്ധ സമയത്താണ് രാജ്യം മുഴുവന്‍ ഇതുപോലെ മോക്ഡ്രില്‍ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം മോക് ഡ്രില്‍ നടത്തുന്നത് ഇത് ആദ്യമായാണ്.

Pak' shelling in Thalassery, two dead, 4 injured; Heritage city shaken by 'mock drill'

Next TV

Related Stories
ഓപ്പറേഷന്‍ 'സിന്ദൂർ ' കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

May 8, 2025 10:07 AM

ഓപ്പറേഷന്‍ 'സിന്ദൂർ ' കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

ഓപ്പറേഷന്‍ 'സിന്ദൂർ ' കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം...

Read More >>
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ ; ഏകദിനത്തില്‍ തുടരും

May 7, 2025 09:28 PM

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ ; ഏകദിനത്തില്‍ തുടരും

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ ; ഏകദിനത്തില്‍ തുടരും...

Read More >>
ഭയപ്പെടരുത് ; ജില്ലയില്‍ തലശേരിയിലുൾപ്പടെ  അഞ്ചിടങ്ങളില്‍ വൈകീട്ട്  മോക്ക്ഡ്രില്‍

May 7, 2025 03:00 PM

ഭയപ്പെടരുത് ; ജില്ലയില്‍ തലശേരിയിലുൾപ്പടെ അഞ്ചിടങ്ങളില്‍ വൈകീട്ട് മോക്ക്ഡ്രില്‍

ജില്ലയില്‍ തലശേരിയിലുൾപ്പടെ അഞ്ചിടങ്ങളില്‍ വൈകീട്ട് മോക്ക്ഡ്രില്‍...

Read More >>
കരിമണിമാല തരാമെന്ന് പറഞ്ഞ്  യുവതിയെ  പീഡിപ്പിക്കാൻ ശ്രമം ; തലശ്ശേരിയിലെ ജ്വല്ലറി ഉടമക്ക് യുവതിയുടെ  ബന്ധുക്കളുടെ മർദ്ദനം

May 7, 2025 12:59 PM

കരിമണിമാല തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; തലശ്ശേരിയിലെ ജ്വല്ലറി ഉടമക്ക് യുവതിയുടെ ബന്ധുക്കളുടെ മർദ്ദനം

കരിമണിമാല തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; തലശ്ശേരിയിലെ ജ്വല്ലറി ഉടമക്ക് യുവതിയുടെ ബന്ധുക്കളുടെ...

Read More >>
ഓപ്പറേഷൻ സിന്ദൂർ ; അതീവ ജാഗ്രതയിൽ രാജ്യം,  ഉത്തർപ്രദേശിൽ റെഡ് അലർട്ട്

May 7, 2025 11:26 AM

ഓപ്പറേഷൻ സിന്ദൂർ ; അതീവ ജാഗ്രതയിൽ രാജ്യം, ഉത്തർപ്രദേശിൽ റെഡ് അലർട്ട്

ഓപ്പറേഷൻ സിന്ദൂർ ; അതീവ ജാഗ്രതയിൽ രാജ്യം, ഉത്തർപ്രദേശിൽ റെഡ് അലർട്ട്...

Read More >>
തൃശൂര്‍ പൂരം ;എഴുന്നള്ളിപ്പിനിടയിൽ  ആന വിരണ്ടോടി,  40ൽ അധികം പേര്‍ക്ക് പരിക്ക്

May 7, 2025 10:14 AM

തൃശൂര്‍ പൂരം ;എഴുന്നള്ളിപ്പിനിടയിൽ ആന വിരണ്ടോടി, 40ൽ അധികം പേര്‍ക്ക് പരിക്ക്

തൃശൂര്‍ പൂരം ;എഴുന്നള്ളിപ്പിനിടയിൽ ആന വിരണ്ടോടി, 40ൽ അധികം പേര്‍ക്ക് പരിക്ക്...

Read More >>
Top Stories

News Roundup

Entertainment News