---
title: "തലശേരിയിൽ പന്ത് കളി ടീമുകൾ തമ്മിൽ തർക്കത്തിനിടെ യുവാവിനെതിരെ വധ ശ്രമം  ;  ചൊക്ലി,  പന്തക്കൽ സ്വദേശികളടക്കം 3 പേർ അറസ്റ്റിൽ"
english_title: "Attempted murder of a youth during a dispute between pant teams in Thalassery; 3 people including Chokli and Panthakkal natives arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293842/attempted-murder-of-a-youth-during-a-dispute-between-pant-teams-in-thalassery-3-people-including-chokli-and-panthakkal-natives-arrested"
published_at: "2025-06-02T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dda75f16f4_1200_683d972241aed_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ പന്ത് കളി ടീമുകൾ തമ്മിൽ തർക്കത്തിനിടെ യുവാവിനെതിരെ വധ ശ്രമം  ;  ചൊക്ലി,  പന്തക്കൽ സ്വദേശികളടക്കം 3 പേർ അറസ്റ്റിൽ

> **Lead Summary:** തലശേരി: പന്ത് കളി ടീമുകൾ തമ്മിലുള്ള തർക്കത്തിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ ന്യൂമാഹി സി.ഐ: പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തു. പിലാക്കോയിലെ ഹരിയെ ഇന്നലെ രാത്രി വീട്ടിൽ കയറി വടിവാൾ വീശി ഭീതി സൃഷ്ടിച്ച് ക്രൂരമായി മർദിച്ച നാലംഗ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായത്.

## Article Content

തലശേരി: പന്ത് കളി ടീമുകൾ തമ്മിലുള്ള തർക്കത്തിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ ന്യൂമാഹി സി.ഐ: പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തു. പിലാക്കോയിലെ ഹരിയെ ഇന്നലെ രാത്രി വീട്ടിൽ കയറി വടിവാൾ വീശി ഭീതി സൃഷ്ടിച്ച് ക്രൂരമായി മർദിച്ച നാലംഗ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായത്.

പുന്നോലിലെ യജുർ ദേവ്, ചൊക്ലിയിലെ റിഷിൽ, പന്തക്കലിലെ പ്രഗത് എന്നിവരെയാണ് അറസ്റ്റ് ചെയ്ത‌ത്. അമൽജിത്ത് എന്നയാളെ പിടികിട്ടാനുണ്ട്. ഇയാൾ ഒളിവിലാണ്. വൈകുന്നേരം ഫുട്‌ബോൾ ഗ്രൗണ്ടിൽ ഇരുടീമുകൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തിരുന്നു. നേരത്തെ ഒരേ ടീമായിരുന്നവർ രണ്ടായി പിരിഞ്ഞിരുന്നു.

ഈ വൈരാഗ്യ മാണ് സംഘർഷത്തിനിടയാക്കിയതത്രെ. പുന്നോൽ തണൽ ഫൗണ്ടേഷന് സമീപം വച്ചുണ്ടായ സംഘർഷത്തിന് ശേഷം ഇരുവിഭാഗവും പിരിഞ്ഞുപോയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ ഹരിയെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293842/attempted-murder-of-a-youth-during-a-dispute-between-pant-teams-in-thalassery-3-people-including-chokli-and-panthakkal-natives-arrested)