---
title: "വടകരയിൽ നഗരസഭാംഗം ഉൾപ്പടെ  സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ പിടിയിൽ"
english_title: "Case of stabbing CPM workers, including a municipal council member, in Vadakara; Three arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/295725/case-of-stabbing-cpm-workers-including-a-municipal-council-member-in-vadakara-three-arrested"
published_at: "2025-06-12T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a3f1380d8a_684a245f38989_vatakara.jpg"
keywords: []
---

# വടകരയിൽ നഗരസഭാംഗം ഉൾപ്പടെ  സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ പിടിയിൽ

> **Lead Summary:** വടകര: വടകര പുതുപ്പണത്ത് വായനശാല തകർക്കാനെത്തിയ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

വടകര: വടകര പുതുപ്പണത്ത് വായനശാല തകർക്കാനെത്തിയ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പണം കുന്താപുറത്ത് അജേഷ് (35), റിജേഷ് (32), വള്ളുപറമ്പത്ത് രബിത്ത്(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നില്‍ കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. വായനശാലയുടെ മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ സിപിഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗരസഭ കൗണ്‍സിലറുമായ കെ.എം. ഹരിദാസന്‍, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, പ്രവര്‍ത്തകനായ ബിബേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുരണ്ടുപേരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/295725/case-of-stabbing-cpm-workers-including-a-municipal-council-member-in-vadakara-three-arrested)