(www.thalasserynews.in) ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും ശുചീകരിച്ചു. ക്രോസ് തലശ്ശേരിയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. കതിരൂര്‍ പഞ്ചായത്ത് ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും കതിരൂര്‍ ഗവ. ഹയര്‍ സെക്കന്ററിയിലെയും ചുണ്ടങ്ങാ പൊയില്‍ ഗവ ഹയര്‍ സെക്കന്ററിയിലെയും എന്‍ എസ് എസ് കേഡറ്റുകളും ശുചികരണത്തില്‍ പങ്കാളികളായി

തലശ്ശേരി ജവഹര്‍ഘട്ട് മുതല്‍ ഇന്ദിരാ പാര്‍ക്ക് വരെയുള്ള ഭാഗമാണ് ശുചീകരിച്ച് കടല്‍ തീരം വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. തലശ്ശേരി
നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ജമുനാ റാണി ടീച്ചര്‍ പറഞ്ഞു.
കടല്‍ തീരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വൃത്തിയാക്കി കടല്‍തീരം ശുചീകരിക്കുക എന്നതാണ് ക്രോസ് തലശ്ശേരി ലക്ഷ്യം വയെക്കുന്നത്. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റു വിദ്യാലയങ്ങളിലെ എന്‍എസ്എസ് യൂണിറ്റിനെ സംഘടിപ്പിച്ചു കൊണ്ട് ശുചീകരണം നടത്തുമെന്നും ക്രോസ് ഭാരവാഹികള്‍ പറഞ്ഞു.
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മള്‍ ഓരോരുത്തര്‍ക്കും ഉണ്ടെന്നും കടല്‍പാലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇത്തരത്തില്‍ വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇരു വിദ്യാലയങ്ങളിലെയും NSS ഓഫീസർമാർ പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ സിഒടി ഷബീര്‍ അധ്യക്ഷനായി.
പ്രകാശന്‍ മഹിജാസ്, കതിരൂര്‍ എന്‍എസ്എസ് കോഡിനേറ്റര്‍മാരായ ഫൈസല്‍ മാസ്റ്റർ , വിദ്യടീച്ചർ, ക്രോസ് കണ്‍വീനര്‍ സജിത്ത് നാലാം മൈല്‍, കോഡിനേറ്റർ പ്രകാശന്‍ മഹിജാസ് എന്നിവര്‍ നേതൃത്വം നല്‍കി.
The Thalassery sea bridge and its surroundings were cleaned as part of the World Nature Conservation Day celebrations.