വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും ഒരു കോടി വീതം നൽകും

വിമാന ദുരന്തത്തിൽ   മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും  ഒരു കോടി വീതം നൽകും
Jun 13, 2025 07:58 AM | By Rajina Sandeep

(www.thalasserynews.in)അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടർന്ന് തകർന്ന മെ‍ഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അതിനിടെ അപകടത്തിൽ മരിച്ചവരെ കണ്ടെത്താനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. മൃതദേഹങ്ങൾ കൈമാറുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടികൾ തുടങ്ങിയത്. ഗുജറാത്തിലെ ​ഗാന്ധിന​ഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തുക.

അപകടത്തെ കുറിച്ച് നിരവധി ചോദ്യങ്ങളുയരുന്നുവെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിത്സൻ വ്യക്തമാക്കി. അപകടത്തിൽപെട്ട വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കി 241 പേരും കൊല്ലപ്പെട്ടതായാണ് വിവരം. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന ചിലരും കൊല്ലപ്പെട്ടെന്ന് സംശയമുണ്ട്. പരിക്കേറ്റ 41 പേർ ചികിത്സയിൽ കഴിയുകയാണെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ അറിയിച്ചു.

Tata Group to provide financial assistance to families of plane crash victims; will give Rs 1 crore to each family

Next TV

Related Stories
വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി ;  തിരോധാന  കേസുകളിൽ  അന്വേഷണം

Jul 30, 2025 10:13 PM

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി ; തിരോധാന കേസുകളിൽ അന്വേഷണം

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി ; തിരോധാന കേസുകളിൽ ...

Read More >>
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ  ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; കേസ് എൻഐഎ കോടതിയിലേക്ക്

Jul 30, 2025 10:10 PM

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; കേസ് എൻഐഎ കോടതിയിലേക്ക്

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; കേസ് എൻഐഎ...

Read More >>
കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം  വ്യാപാര ഭവനിൽ നടന്നു.

Jul 30, 2025 12:11 PM

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം വ്യാപാര ഭവനിൽ നടന്നു.

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം വ്യാപാര ഭവനിൽ...

Read More >>
ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും ശുചീകരിച്ചു.

Jul 29, 2025 10:19 AM

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും ശുചീകരിച്ചു.

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും...

Read More >>
വെൽഡൺ, ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരി

Jul 28, 2025 09:07 PM

വെൽഡൺ, ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരി

വെൽഡൺ, ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരി...

Read More >>
Top Stories

//Truevisionall