(truevisionnews.com) ചെവി വൃത്തിയാക്കാനായി എപ്പോഴും ബഡ്‌സ് ഉപയോഗിക്കുന്നവരാണ് നമ്മൾ. കോട്ടൺ ബഡ്‌സ് ഉപയോഗിക്കുമ്പോൾ ചെവി നന്നായി വൃത്തിയാകും എന്നൊരു ധാരണ നമ്മുടെ ഇടയിൽ ഉണ്ട്. പലപ്പോഴും ബഡ്സിലെ കോട്ടൺ ചെവിയിൽ അകപ്പെട്ട് നമ്മൾ ബുദ്ധിമുട്ട് നേരിടാറുമുണ്ട്. ഈ ബഡ്‌സ് ചെവികൾക്കും കേൾവിശക്തിക്കും ഗുരുതരമായ കേടുപാടുകൾ വരുത്തും എന്നാണ് വിദഗ്ധർ പറയുന്നത്.
ചെവി വൃത്തിയാക്കാനോ ഇയർ കനാലിലെ ഇയർവാക്സ് നീക്കം ചെയ്യാനോ കോട്ടൺ ഇയർബഡുകൾ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറുതും സെൻസിറ്റീവുമായ ഭാഗങ്ങളിൽ ഒന്നാണ് ഇയർ കനാൽ.

എന്നാൽ എയർ കനലിനെ അപേക്ഷിച്ച് കോട്ടൺ ബഡ്സുകൾ വളരെ വലുതാണ്. ഈ ബഡ്ഡുകൾ ഉപയോഗിക്കുമ്പോൾ ചെവിയിലെ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാമെന്നും വിദഗ്ധർ പറയുന്നു. ഇയർ ബഡ്‌സ് ഉപയോഗിക്കുന്നത് മൂലം രക്തസ്രാവം, അസ്വസ്ഥത, അണുബാധ എന്നിവ ഉണ്ടാകാം. ഇവ സങ്കീർണമാകുകയാണെങ്കിൽ താൽക്കാലികമോ സ്ഥിരമോ ആയ കേൾവിക്കുറവിന് കാരണമാകും എന്നും വിദഗ്ധർ പറയുന്നു.
നിങ്ങളുടെ ഡോക്ടർ ശുപാർശ ചെയ്യുന്നത് പോലെ ഒരു ഇയർ സ്പ്രേ അല്ലെങ്കിൽ തുള്ളിമരുന്ന് മാത്രമേ ചെവി വൃത്തിയാക്കുവാൻ ഉപയോഗിക്കാൻ പാടുള്ളു. ചെവി വൃത്തിയാക്കാൻ വേറെ ഒന്നും ഉപയോഗിക്കാൻ പാടില്ല എന്നും വിദഗ്ധർ പറയുന്നു.
Things to note when using cotton buds