കർക്കിടക മാസമിങ്ങെത്തി.....! സുഖചികിത്സയ്ക്കൊപ്പം കർക്കിടക കഞ്ഞി കുടിച്ചാലോ? തയാറാക്കി നോക്കാം

കർക്കിടക മാസമിങ്ങെത്തി.....! സുഖചികിത്സയ്ക്കൊപ്പം കർക്കിടക കഞ്ഞി കുടിച്ചാലോ? തയാറാക്കി നോക്കാം
Jul 10, 2025 05:54 PM | By Jain Rosviya

(www.truevisionnews.com)പ്രാധാന്യമുള്ള മാസമാണ് കർക്കിടക മാസം. ഈ മാസത്തിൽ ചിട്ടകൾ ഏറെയാണ്. ഉലുവ കഞ്ഞി, നവധാധ്യം തുടങ്ങിയ മരുന്നുകൾക്ക് പ്രാധാന്യം ഒരുപാടാണ്. ഇന്നത്തെ തലമുറയിലും ഈ ചിട്ടകൾ പിന്തുടരുന്നവരുണ്ട്. മഴക്കാലത്ത് ഔഷധക്കഞ്ഞിയും ഉലുവക്കഞ്ഞിയും സുഖചികിത്സകളുമെല്ലാമായി അങ്ങനെ അങ്ങ് കഴിയാം. ഇന്നൊരു ഉലുവ കഞ്ഞി ആയാലോ? ഉണ്ടാക്കി നോക്കാം.

ചേരുവകൾ

ഞവര അരി - 100 ഗ്രാം.

കാക്കവട്ട് - ഒന്നിന്‍റെ പകുതി

ഉലുവ - 5 ഗ്രാം.

ആശാളി - 5 ഗ്രാം.

ജീരകം - 5 ഗ്രാം.

ഔഷധസസ്യങ്ങള്‍- ആടലോടകത്തിന്‍റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത ശേഷം ഈ ഔഷധസസ്യങ്ങള്‍ നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.

തയാറാക്കും വിധം

ഞവര അരി നന്നായി കഴുകി കുക്കറിലേക്ക് ഇട്ട് കൊടുക്കാം. ഇതിലേക്ക് ഇടിച്ചെടുത്ത പച്ചമരുന്നു നീര് ഒഴിച്ച് കൊടുക്കുക. ശേഷം ആറിരട്ടി വെള്ളം ചേർക്കുക. ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ വേവിക്കുക

അരി വെന്തു കഴിഞ്ഞൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ ഓഫ് ചെയ്യുക.അര സ്‌പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ താളിച്ച് ഇതിലേക്ക് ചേർക്കുക. തേങ്ങാപ്പാലും നെയ്യും രുചിയും പോഷക ഗുണവും കൂടുന്നതിനാൽ ഇവ ചേർക്കുന്നത് നല്ലതാണ്. കർക്കിടക മാസത്തിൽ കഴിക്കാൻ നല്ല രുചിയില്ല ഉലക കഞ്ഞി തയാർ


Karkidaka Kanji recipie

Next TV

Related Stories
വായിൽ കപ്പലോടും സലാഡ്...! എളുപ്പത്തിൽ  തയ്യാറാക്കാം

Jul 11, 2025 04:37 PM

വായിൽ കപ്പലോടും സലാഡ്...! എളുപ്പത്തിൽ തയ്യാറാക്കാം

സലാഡ് എളുപ്പത്തിൽ തയ്യാറാക്കാം...

Read More >>
ഇനി തട്ടുകടയിലേക്ക് ഓടേണ്ടാ.....! വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്

Jul 9, 2025 10:10 PM

ഇനി തട്ടുകടയിലേക്ക് ഓടേണ്ടാ.....! വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്

വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്...

Read More >>
ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

Jul 8, 2025 10:09 PM

ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

പപ്പായ ജ്യൂസ് തയാറാക്കി നോക്കാം...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall