തലശേരി:(www.thalasserynews.in)തലശേരി മുഴപ്പിലങ്ങാട് യൂത്തിന് സമീപം ദേശീയ പാതയിലുണ്ടായ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് മാപ്പിള യു.പി സ്കൂളിന് സമീപത്തെ ആല കണ്ടി വീട്ടിൽ എ. സാരംഗാണ് (24)മരിച്ചത്. ഞായറാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. സാരംഗ് സഞ്ചരിച്ച സ്കൂട്ടർ റോഡരികിലേക്ക് മറിയുകയായിരുന്നു. റോഡിൽ വീണു കിടന്ന സാരംഗിനെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തി
ച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല മഹേഷ് - ആല കണ്ടി സീമ ദമ്പതികളുടെ മകനാണ്. സഹോദരൻ: സൗരവ്
Youth dies in Muzhappilangad road accident