തലശേരി:(www.thalasserynews.in) തലശേരി മേലൂട്ട് മുത്തപ്പൻ മടപ്പുരയിൽ നാളെ വിവിധ വെള്ളാട്ടങ്ങൾ തലശ്ശേരി മേലൂട്ട് മുത്തപ്പൻ മടപ്പുരയിൽ ഞായറാഴ്ച വൈകിട്ട് മുത്തപ്പൻ, ഭഗവതി വെള്ളാട്ടങ്ങൾ നടക്കും.

തിങ്കളാഴ്ച നടന്ന പ്രതിഷ്ഠാദിന വാർഷികത്തിന് ശേഷം ആദ്യമായാണ് ക്ഷേത്രത്തിൽ വെള്ളാട്ടങ്ങൾ നടക്കുന്നത്. പ്രതിഷ്ഠാദിനത്തിന് അപൂർവമായ ഭക്തജന തിരക്കാണനുഭവപ്പെട്ടത്. വെള്ളാട്ടത്തിനും ഭക്തരെത്തുമെന്ന് ക്ഷേത്രം പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ പറഞ്ഞു.
#Various #vellatangal# tomorrow at# Thalassery #MelootMuthappanMadapura