തലശേരി:(www.thalasserynews.in) തലശേരി നങ്ങാറത്ത് പിടികയിൽ വൈകിട്ടായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബസ് കാറിൻ്റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റി സമീപത്തെ മതിലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഇതിനിടെ റോഡരികിൽ നിന്ന ഇരട്ട സഹോദരിമാർക്കും ബസ് തട്ടി പരിക്കേറ്റു. തൊട്ടിൽപാലത്തു നിന്നും തലശേരിക്ക് വരികയായിരുന്ന KL 18 R 9923 മീനൂസ് ബസാണ് അപകടപരമ്പരയുണ്ടാക്കിയത്.
ലശേരിക്ക് വരികയായിരുന്ന KL 58 K 117 നമ്പർ സ്വിഫ്റ്റ് കാറിൻ്റെ പിന്നിലിടിച്ച ബസ് പൂർണമായും നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇതിനിടെയാണ് റോഡരികിൽ ബസ് കാത്തു നിന്ന ഇരട്ട സഹോദരിമാരെയും ഇടിച്ചത്. അപകടം നടന്നയുടൻ ബസ് ജീവനക്കാർ ഇറങ്ങിയോടി. നിയന്ത്രണം വിട്ട ബസ് മറിയാതിരുന്നതിനാലാണ് വൻ ദുരന്തം വഴി മാറിയത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റവർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സിൻ്റെ ടയറുകൾ പൂർണമായും തേഞ്ഞ് തീർന്ന അവസ്ഥയിലാണെന്നും, ഒരു തരത്തിലും ഫിറ്റ്നസ് നൽകാൻ പാടില്ലായിരുന്നെന്നും നാട്ടുകാർ പരാതിപ്പെട്ടു.
വിവരമറിഞ്ഞ് ന്യൂ മാഹി പൊലീസും സ്ഥലത്തെത്തിയിരുന്നു. റോഡിന് കുറുകെയായിരുന്ന ബസ് ക്രെയിന് ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് മാറ്റിയത്. അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
In #Thalassery, a #speeding bus caused widespread #accidents #Pedestrians, #bus passengers and# car passengers were# injured and the bus #crew ran away.