Jul 25, 2023 01:02 PM

തലശേരി:(www.thalasserynews.in)   തലശേരിയിൽ എം എൽ എ ഓഫീസിലേക്ക് 12 മണിയോടെ നടന്ന പ്രതിഷേധ മാർച്ചിലാണ് നേരിയ സംഘർഷമുണ്ടായത്. ഗണപതിയുൾപ്പടെയുള്ള ഹൈന്ദവ ദൈവങ്ങളെ ഇകഴ്ത്തി സംസാരിച്ചുവെന്നാരോപിച്ചാണ് യുവമോർച്ച പ്രതിഷേധവുമായി ഇറങ്ങിയത്.

സംഘർഷമുണ്ടായതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചത്. കനത്ത പൊലിസ് സന്നാഹം എം എൽ എ ഓഫീസിന് മുന്നിൽ മണിക്കൂറുകൾക്ക് മുമ്പേ ഏർപ്പെടുത്തിയിരുന്നു. സ്പീക്കർ അഡ്വ. എ.എൻ ഷംസീറിന് സുരക്ഷയും വർധിപ്പിച്ചു.

പൊതു പരിപാടികളിൽ മഫ്ടിയിലും യൂണിഫോമിലും നിരീക്ഷണം നടത്തുന്ന പോലീസ്, സ്പീക്കറിൻ്റെ യാത്രാവേളയിലും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. തിങ്കളാഴ്ച രാവിലെ തലശ്ശേരി സിവിൽ സ്റ്റേഷനിലും ജനറൽ ആശുപത്രിയിലും നടന്ന രണ്ട് പരിപാടികളിലും ലോക്കൽ പോലീസിനെ കൂടാതെ സായുധ പോലീസിനെയും വിന്യസിച്ചിരുന്നു.

അപ്രഖ്യാപിത പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്ന രഹസ്യ പോലിസ് റിപ്പോർട്ടുകളെ തുടർന്ന് സുരക്ഷ ഇനിയും വർദ്ധിപ്പിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ പോലിസ് അകമ്പടി വാഹനങ്ങളുടെ കൂടെയാണ് സ്പീക്കർ പരിപാടികൾക്കെത്തുന്നത്.

കഴിഞ്ഞ ദിവസമാണ് ഗണപതി ഉൾപ്പടെയുള്ള ഹൈന്ദവ ദൈവങ്ങളെ പൊതുചടങ്ങിൽ വച്ച് സ്പീക്കർ അവഹേളിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.

#Conflict in the# march of the Yuva #Morcha against the Speaker #Adv.AN Shamsir who #spoke #disparagingly of #Hindu #Gods Police used #water cannon

Next TV

Top Stories