തലശേരി:(www.thalasserynews.in) മലബാറിൻ്റെ യാത്രക്ക് കുതിപ്പേകി തലശേരിക്കാരുടെ ചിരകാല സ്വപ്നമായ തലശേരി - മാഹി ബൈപ്പാസ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മൂന്ന് മാസത്തിനകം മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുമെന്ന് സ്ഥലം എം എൽ എ യും സ്പീക്കറുമായ അഡ്വ. എ.എൻ ഷംസീർ ഉറപ്പു നൽകി.
മാഹി റെയിൽവെ ഓവർ ബ്രിഡ്ജടക്കം പണി നടക്കുന്ന സ്ഥലങ്ങൾ സ്പീക്കറും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ആകെയുള്ള 42 കേഡറുകളിൽ 44 കേഡറുകളാണ് റയിൽവെക്ക് കുറുകെയുള്ളത്. അതിൽ 7 കേഡറുകൾ സ്ഥലത്തെത്തി.
അവയുടെ ഇൻജക്ഷൻ പ്രവർത്തികൾ ആരംഭിച്ചു. ബാക്കിയുള്ള 7 എണ്ണം അടുത്താഴ്ചയെത്തും. ദേശീയപാതാ വിഭാഗം എഞ്ചിനീയർ അശുതോഷ്, പ്രൊജക്ട് കൺസൾട്ടൻ്റ് നായിഡു, മറ്റ് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ, കരാർ ഏറ്റെടുത്ത ഇ.കെ.കെ കമ്പിനി ജീവനക്കാരും സംബന്ധിച്ചു.
#Golden #speed for the# journey of North #Malabar,Speaker's #assurance that#Thalassery-Mahi #bypass will be #completed by #November 30