തലശ്ശേരി:(www.thalasserynews.in) തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്ര വയലിൽ മുബാറക് ഹയർ സെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസ്സിൻ്റെ നേതൃത്വത്തിൽ ചോള കൃഷിക്ക് വിത്തിട്ടു. വിദ്യാർത്ഥികൾ ഉഴുതിട്ട വയലിൽ നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ആദ്യവിത്ത് പാകി ഉദ്ഘാടനം ചെയ്തു.

സ്കൂൾപി.ടി.എ.പ്രസിഡണ്ട് ടി.വി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ മുഖ്യഭാഷണം നടത്തി., ഡയറക്ടർ സി. ഗോപാലൻ, കൃഷി ഓഫീസർ പി.പി. കൃഷ്ണൻ, മുഹമ്മദ് സാജിദ്, ഡോ: സിന്ധു, രാജീവൻ മാടപ്പീടിക, സംസാരിച്ചു.
നാല് മാസം കൊണ്ട് വിളവെടുക്കാനാവുമെന്ന് ക്ഷേത്രത്തിലെ പുന്തോട്ട പരിപാലനക്കാരൻ കർണ്ണാടക സ്വദേശി ശിവൻ പറഞ്ഞു
#Rice #cultivation #started in #Thalassery #Jagannath# temple #field