തലശേരി:( www.thalasserynews.in) തലശേരി തലായി ശ്രീ ബാലഗോപാല ക്ഷേത്രത്തിൽ മോഷണം ; അര ലക്ഷം രൂപ കവർന്നു ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത നിലയിലാണ്. 50,000 ത്തോളം രൂപനഷ്ട്മായതായി കണക്കാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ യോടെയാണ് സംഭവം. പരാതി നൽകിയതിനെ തുടർന്ന് പോലീസ് ക്ഷേത്രത്തിലെ സി.സി.ടി വി പരിശോധിച്ച് മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പിൻ ഭാഗത്തെ മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ക്ഷേത്രത്തിലെ മറ്റ് രണ്ട് ഭണ്ഡാരങ്ങളും തകർക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. രണ്ട് മാസം മുൻപാണ് ഭണ്ഡാരം തുറന്ന് ക്ഷേത്ര കമ്മിറ്റി പണം എടുത്തത് 'പുലർച്ചെ 3 മണിക്കാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത് 'ക്ഷേത്രം സിക്രട്ടറി കെ.സന്തോഷ് കുമാർ തലശേരി പോലിസിൽ പരാതി നൽകി.
#Theft at #Thalassery #Thalai Sri Balagopala #Temple#Half a lakh #rupees were# stolen