തലശ്ശേരി:(www.thalasserynews.in) തലശ്ശേരി അഗ്നി രക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (എഫ് ആർ വി വാഹനം ) നിയമസഭാ സ്പീക്കർ അഡ്വ. ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.
സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ്ജ്, ഒ.കെ രജീഷ് , റിക്രിയേഷൻ ക്ലബ് സെക്രട്ടറി സി.വി.ദിനേശൻ എന്നിവർ സംസാരിച്ചു. സമീപ സ്റ്റേഷനുകളിൽ നിന്നും, ഉൾപ്പെടെ അഗ്നിശമന സേന ഉദ്യോഗസ്ഥരും, സിവിൽ ഡിഫൻസ് വളണ്ടിയർമാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു .
1500 ലിറ്റർ വെള്ളവും , 300 ലിറ്റർ ഫോം കോമ്പൗണ്ടും (പ ത സംയുക്തം) ഉള്ള ടാങ്ക്, ഹൈളിക്സ് എക്യുപ്മെന്റ്സ് ടൂൾസ് എന്നിവ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളോടെ ഉള്ള എഫ് ആർ വി വാഹനം കേരളത്തിൽ 35 ഫയർ സ്റ്റേഷനുകളിൽ അനുവദിക്കപ്പെട്ടതിൽ ഒന്നാണ് തലശ്ശേരി നിലയത്തിന് ലഭിച്ചത്.
#FRVvehicle for #Thalassery #Fire #Rescue Station