Nov 22, 2023 11:01 AM

തലശേരി :(www.thalasserynews.in)   സംസ്ഥാന ചരിത്രത്തിലെ അപൂർവതയായി മന്ത്രി സഭായോഗം സെക്രട്ടേറി യറ്റിനു പുറത്ത് ആദ്യമായി നടന്നു. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡല പര്യടനത്തിലായതിനാലാണ് ബുധനാഴ്ചകളിലെ മന്ത്രി സഭാ യോഗം നിയമസഭയ്ക്കു പുറത്തുചേർന്നത്. രാവിലെ പത്തരക്ക് തലശേരി കൊടുവള്ളി യിലെ പേൾവ്യൂ ഹോട്ടലിലാണ് മന്ത്രിസഭായോഗം നടന്നത്.

ഒരു ഹോട്ടലിൽ മന്ത്രിസഭാ യോഗം ചേരുന്നുവെന്നത് മറ്റൊരു ചരിത്രമാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഏതെങ്കിലും ഹോട്ടലിലോ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലോ മന്ത്രിസഭ ചേർന്നിട്ടില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മൻമോഹൻ സിങ് കേരളത്തിലെത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എറണാകുളം ഗസ്റ്റ്ഹൗസിൽ പ്രത്യേക മന്ത്രി സഭാ യോഗം വിളിച്ചിരുന്നു.

തലശേരിയിൽ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസ് ഉണ്ടെങ്കിലും റൗണ്ട് ടേബിൾ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് സ്വകാര്യ ഹോട്ടലിൽ മന്ത്രിസഭായോഗം ചേർന്നത്. 18ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിക്കുന്നതുവരെ അഞ്ച് മന്ത്രിസഭായോഗങ്ങളാണ് സംസ്ഥാനത്തെ വിവിധയിട ങ്ങളിൽ നടക്കുക. അടുത്ത മന്ത്രി സഭായോഗം 28ന് മലപ്പുറം വള്ളിക്കുന്നിലാണ്. ഡിസംബർ ആറിന് തൃശൂരിലും, 12ന് ഇടുക്കി പീരുമേ ട്ടിലും, 20ന് കൊല്ലത്തുമാണ് മറ്റ് മന്ത്രിസഭായോഗങ്ങൾ.

#Heritage City as# History;A rare #cabinet #meeting was held in #Thalassery.

Next TV

Top Stories