Featured

ലൈഫിൽ തളിർത്ത് എരഞ്ഞോളി ; 25 വീടുകൾ കൈമാറി

News |
Jan 28, 2024 11:31 AM

ലൈഫ് ഭവന പദ്ധതി പ്രകാരം എരഞ്ഞോളി പഞ്ചായത്തിൽ 25 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ കൈമാറലും നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. പെരുന്താറ്റിൽ വലിയപറമ്പത്ത് സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ അധ്യക്ഷത വഹിച്ചു.

2022-23, 23-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളുടെ താക്കോൽദാനമാണ് നടന്നത്. കൂടാതെ ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിനായി 30 സെന്റ് സ്ഥലം പഞ്ചായത്ത് സ്വകാര്യ വ്യക്തിയിൽ നിന്നു വിലകൊടുത്തു വാങ്ങിയിട്ടുണ്ട്.

സ്വന്തമായി ഭൂമി കണ്ടെത്തുന്നവർക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമാണത്തിനും 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. അസി. സെക്രട്ടറി എം പി സാരജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വിജു, തലശ്ശേരി ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ കെ ഡി മഞ്ജുഷ, ആസൂത്രണ സമിതി ഉപാധ്യക്ഷ എ കെ രമ്യ, പഞ്ചായത്ത് സെക്രട്ടറി വി എം ഷീജ, വി ഇ ഒ കെ റഫ്സീന പങ്കെടുത്തു.

Thrilled in life;25 houses were handed over

Next TV

Top Stories










Entertainment News