തലശ്ശേരി:(www.thalasserynews.in)നടതുറക്കാനായി പുലര്‍ച്ചെ നാലുമണിയോടെ മേല്‍ശാന്തി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത് . ശ്രീകോവീലിനു മുന്നില്‍ കൊടിമരത്തിന് അടുത്തുള്ള ഭണ്ഡാരമാണ് മോഷ്ടാക്കള്‍ തകര്‍ത്ത് പണം കവര്‍ന്നത്. നാലു മാസത്തിന് അടുത്തായി ഭണ്ഡാരം തുറന്നിട്ട്. ഫെബ്രുവരി 22ന് നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി ഫെബ്രുവരി 10ന് ഭണ്ഡാരങ്ങളെല്ലാം തുറക്കാന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു.
അതിനിടെ ഞായറാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരമാണ് തകര്‍ത്തത്. ജഗന്നാഥക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു മോഷണം നടക്കുന്നതെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും ഇവരുടെ ശ്രദ്ധയില്‍ മോഷണം പതിഞ്ഞിട്ടില്ല.
മോഷണവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്രം മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലാണ്. പോലീസ് കര്‍ശന നടപടി സ്വീകരിച്ച് മോഷ്ടാവിനെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു
Theft in Thalassery Jagannath Temple;The investigation is ongoing