സിദ്ധാർത്ഥിന്റെ മരണം സമാനതകൾ ഇല്ലാത്ത ക്രൂരത ; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

സിദ്ധാർത്ഥിന്റെ മരണം സമാനതകൾ ഇല്ലാത്ത ക്രൂരത ; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Feb 29, 2024 09:20 PM | By Rajina Sandeep

വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ മുഖം നോക്കാതെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അതേസമയം, സിദ്ധാർത്ഥിൻ്റെ മരണത്തിൽ പ്രധാന പ്രതികളിൽ ഒരാളായ അഖിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പാലക്കാട് വച്ച് പിടികൂടിയ അഖിൽ ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാളാണ്.

ഇതോടെ, കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എന്നാല്‍, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ പ്രസിഡന്റ്‌ അരുൺ എന്നിവരെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധന നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ക്രിമിനിൽ ഗൂഢാലോചന ശരിവെക്കുന്ന തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്.

Siddharth's death is unparalleled cruelty;Chief Minister's directive to form a special investigation team

Next TV

Related Stories
റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

Apr 22, 2024 04:02 PM

റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ...

Read More >>
പക്ഷിപ്പനി: അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട് ; ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയക്കും

Apr 22, 2024 11:55 AM

പക്ഷിപ്പനി: അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട് ; ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയക്കും

പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ, കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി...

Read More >>
എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം പൂര്‍ത്തിയായി ;  ഹയർ സെക്കൻഡറി ഫലം മെയ് പത്തോടെ

Apr 22, 2024 10:22 AM

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം പൂര്‍ത്തിയായി ; ഹയർ സെക്കൻഡറി ഫലം മെയ് പത്തോടെ

ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ...

Read More >>
വ്യക്തിഹത്യ നേരിട്ടത് ഞാൻ,  സത്യം തുറന്നു പറഞ്ഞ സ്ഥിതിക്ക് എൽഡിഎഫ് കൂടെ നിൽക്കുമോ?: ഷാഫി പറമ്പിൽ

Apr 20, 2024 09:30 PM

വ്യക്തിഹത്യ നേരിട്ടത് ഞാൻ, സത്യം തുറന്നു പറഞ്ഞ സ്ഥിതിക്ക് എൽഡിഎഫ് കൂടെ നിൽക്കുമോ?: ഷാഫി പറമ്പിൽ

വ്യക്തിഹത്യ നേരിട്ടത് ഞാൻ, സത്യം തുറന്നു പറഞ്ഞ സ്ഥിതിക്ക് എൽഡിഎഫ് കൂടെ നിൽക്കുമോ?: ഷാഫി പറമ്പിൽ...

Read More >>
Top Stories