---
title: "ഇനി സപ്തദിനങ്ങളും പൈതൃക നഗരിക്ക് ആഘോഷ  രാവ് ; തലശ്ശേരി കാർണിവലിന് പ്രൗഡോജ്വല തുടക്കം "
english_title: "Now the seven days are a celebration night for the heritage city;Thalassery Carnival gets off to a glorious start"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188732/now-the-seven-days-are-a-celebration-night-for-the-heritage-citythalassery-carnival-gets-off-to-a-glorious-start"
published_at: "2024-03-01T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e20ee4c91b0_erere.jpg"
keywords: []
---

# ഇനി സപ്തദിനങ്ങളും പൈതൃക നഗരിക്ക് ആഘോഷ  രാവ് ; തലശ്ശേരി കാർണിവലിന് പ്രൗഡോജ്വല തുടക്കം 

> **Lead Summary:** **(www.thalasserynews.in**) ചരിത്ര പട്ടണത്തിന് ഇനി ആഘോഷ രാവിൻ്റെ ചൂട്. തലശ്ശേരി കാർണിവലിന് ഇന്ന് പ്രൗഡോജ്വല തുടക്കം. മാർച്ച് 7 വരെ ഏഴ് ദിന രാത്രങ്ങളിലായി നടത്തുന്ന കാർണിവലിന്റെ ഉത്ഘാടനം പഴയ ബസ് സ്റ്റാന്റിലെ ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിന് മുന്നിലെ പ്രധാന വേദിയിൽ സംസ്ഥാന പൊതു മരാമത്ത് -ടുറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പീക്കർ അഡ്വ: എ എൻ ഷംസീർ അധ്യക്ഷനായി.

## Article Content

**(www.thalasserynews.in**) ചരിത്ര പട്ടണത്തിന് ഇനി ആഘോഷ രാവിൻ്റെ ചൂട്. തലശ്ശേരി കാർണിവലിന് ഇന്ന് പ്രൗഡോജ്വല തുടക്കം. മാർച്ച് 7 വരെ ഏഴ് ദിന രാത്രങ്ങളിലായി നടത്തുന്ന കാർണിവലിന്റെ ഉത്ഘാടനം പഴയ ബസ് സ്റ്റാന്റിലെ ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിന് മുന്നിലെ പ്രധാന വേദിയിൽ സംസ്ഥാന പൊതു മരാമത്ത് -ടുറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പീക്കർ അഡ്വ: എ എൻ ഷംസീർ അധ്യക്ഷനായി.

സബ്ബ് കലക്ടർ സന്ദീപ് കുമാർ, തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി, ചരിത്രകാരൻ കെ.കെ മാരാർ, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവർ സംസാരിച്ചു.

തുടർന്ന് ആര്യാദയാലിൻ്റെ ഗാനമേള നടന്നു. നാളെ വിധു പ്രതാപിൻ്റെ ഗാനമേള. മാർച്ച് 6 വ രെ ഗവ. ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്‌കൂളിൽ സെമിനാറുകൾ, സിറ്റി സെന്ററിൽ വ്യാവസായിക പ്രദർശനം, സെന്റിനറി പാർക്കിൽ കാർഷിക പ്രദർശനം, ഫ്ളവർ ഷോ, ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ നിയമസഭ ചരിത്ര സെമിനാർ,

കടൽ പാലത്തിന് സമീപം ഫുഡ് കോർട്ട്, അമ്യൂസ്മെസ്മെൻ്റ പാർക്ക്, എന്നിവ ഒരുക്കിയിട്ടുണ്ട്. സിറ്റി സെന്റർ മുതൽ പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, കടൽപാലം, എ.വി.കെ.നായർ റോഡ്, തുടങ്ങിയ തെരുവീഥികളിൽ നഗരം നാളിതു വരെ കണ്ടിട്ടില്ലാത്ത മോടിയിൽ വൈദ്യുതാലങ്കാരവും ആസ്വാദകരെ സ്വാഗതം ചെയ്യും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188732/now-the-seven-days-are-a-celebration-night-for-the-heritage-citythalassery-carnival-gets-off-to-a-glorious-start)