Featured

ആയുധം താഴെവെക്കാൻ സമയമായില്ലേ?: മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി

News |
Apr 7, 2024 08:50 PM

തലശേരി: ആയുധം താഴെ വെക്കാൻ സമയമായില്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് പല പോരായ്മകളും ഉണ്ടെന്ന് ഞങ്ങൾക്കറിയാം. അതൊക്കെ വിടുന്നു. തൻ്റെ രണ്ടാം ഭരണ കാലത്തെങ്കിലും വല്ലതും ചെയ്തിട്ടുണ്ട് എന്ന് പറയാനെങ്കിലും തൻ്റെ അനുയായികളോട് ആയുധം താഴെവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടണം. ഇവിടെ അക്രമ രാഷ്ട്രീയം ആരംഭിച്ചത് മാർക്സിസ്റ്റ് പാർട്ടിയാണ്.

ഈ നാട് കൊലക്കളമാക്കിയത് മാർക്സിസ്റ്റ് പാർട്ടിയാണ്. അങ്ങൊരു ദുർബലനാണെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഈയൊരു രാഷ്ട്രീയ ആർജവമെങ്കിലും താങ്കൾ കാണിക്കണമെന്നും മുല്ലപ്പള്ളി അഭ്യർഥിച്ചു. പുന്നോലിൽ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാനൂരിൽ ബോംബ് പൊട്ടിയപ്പോൾ അപകടം സംഭവിച്ച ചെറുപ്പക്കാരെ മുഴുവൻ കൊണ്ടുപോയത് മലബാറിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കാണ്. സർക്കാർ ആശുപത്രികളിലേക്കല്ല അവരെ കൊണ്ടുപോയത്. കേസ് ഒതുക്കിത്തീർക്കുന്നതിന് വേണ്ടിയാണ് ഇത്. പരുക്കേറ്റവരെ മുഴുവൻ ഇത്തരത്തിൽ സ്വകാര്യ ആശുപത്രികളിൽ എത്തിക്കാനും അവർക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കാനും സിപിഎം വലിയ മെയ്‌വഴക്കമാണ് കാണിച്ചത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല . തലശേരി, പാനൂർ മേഖലകളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിൻ്റെ വക്താക്കൾക്കായി മുഖ്യമന്ത്രി പ്രകാശനം ചെയ്ത ഉല്ലേഖ് എൻ.പിയുടെ ' കണ്ണൂർ ഇൻസൈഡ് ഇന്ത്യാസ് ബ്ലെഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്സ് ' എന്ന പുസ്തകവും മുല്ലപ്പള്ളി നിർദേശിച്ചു.

Isn't it time to lay down arms?: Mullapally to Chief Minister

Next TV

Top Stories