തലശ്ശേരി:(www.thalasserynews.in) ക്ഷേത്രം തന്ത്രി കുന്നത്തൂർ അമ്പഴപ്പിള്ളിമന ശ്രീകുമാരൻ ഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. കലാമണ്ഡലം ഹരി ഗോവിന്ദ് തായമ്പക അവതരിപ്പിച്ചു. 15 മുതൽ 19 വരെ വൈകീട്ട് ഓട്ടൻതുള്ളൽ, വൈകീട്ട് പാണ്ടി, പഞ്ചാരിമേ ളത്തോടെ ഉത്സവ എഴുന്നള്ളത്ത്.

16-ന് വൈകീട്ട് പഞ്ചാരിമേളത്തോടെ ഉത്സവ എഴുന്നളത്ത്. ശ്രീരാമനവമി പ്രമാണിച്ച് 17ന് വൈകിട്ട് വിശേഷാൽ പാണ്ടി, പഞ്ചാരിമേളത്തോടെ ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാറും, കടമേരി ഉണ്ണികൃഷ്‌ണ മാരാറും നയി ക്കുന്ന ഉത്സവ എഴുന്നള്ളത്ത്. ഉത്സവബലിദർശനം, വൈകീട്ട് അഞ്ചിന് പൊന്ന്യം കൊട്ടാരം വൈരിഘാതകൻ ഭഗവതി ക്ഷേത്രത്തിൽ നിന്ന് അടിയറ വരവ്. പഞ്ചവാദ്യം, പാണ്ടി, പഞ്ചാരിമേളം കുട മാറ്റത്തോടെ അയിലൂർ അനന്തനാരായണ ശർമ പ്രാമണ്യം വഹിക്കുന്ന ഉത്സവ എഴുന്നള്ളത്ത്.
19-ന് അഞ്ചിന് ചെറുതാഴം ചന്ദ്രൻ, ഉണ്ണി കൃഷ്ണമാരാർ എന്നിവരുടെ നേതൃത്വത്തിൽ ത്തിൽ നൂറോളം മേളവിദ്വാൻമാർ അണിനിരക്കുന്ന മേജർസെറ്റ് പാണ്ടി പഞ്ചാരിമേളം കുടമാറ്റത്തോടെ ഉത്സവ എഴുന്നള്ളത്ത്.
18, 19 തീയതികളിൽ എഴുന്നള്ളത്തിന് 11 ആനകൾ അണിനിരക്കും. 20-ന് 11-ന് ക്ഷേത്രച്ചിറയിൽ ആറാട്ടിന് എഴുന്നള്ളിക്കൽ, ആറാട്ട്പൂജ, ആറാട്ട് തിരിച്ചെ ഴുന്നള്ളത്ത്, ആറാട്ട് സദ്യ എന്നിവയോടെ ഉത്സവം സമാപിക്കും.
Sri Ramaswamy Temple in Thalassery Thiruvangad was hoisted for Vishu festival.