---
title: "കൊട്ടിക്കലാശം;  തലശേരി പൊലീസ് വലയത്തിൽ"
english_title: " In Thalassery Police Circle"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/200891/in-thalassery-police-circle"
published_at: "2024-04-24T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628ef0f73e00_Untitled-1_copy.jpg"
keywords: []
---

# കൊട്ടിക്കലാശം;  തലശേരി പൊലീസ് വലയത്തിൽ

> **Lead Summary:** **തലശേരി: ** തലശേരിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശം നടക്കുന്നതിനെ തുടർന്ന് നഗരം പൊലീസ് വലയത്തിൽ. പഴയ ബസ് സ്റ്റാൻ്റിൽ എൽ ഡി എഫും, പുതിയ ബസ് സ്റ്റാൻ്റിൽ യുഡിഎഫും, ക്ലോക്ക് ടവർ പരിസരത്ത് എൻഡിഎയും കൊട്ടിക്കലാശം നടത്തുകയാണ്.

## Article Content

**തലശേരി: ** തലശേരിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശം നടക്കുന്നതിനെ തുടർന്ന് നഗരം പൊലീസ് വലയത്തിൽ. പഴയ ബസ് സ്റ്റാൻ്റിൽ എൽ ഡി എഫും, പുതിയ ബസ് സ്റ്റാൻ്റിൽ യുഡിഎഫും, ക്ലോക്ക് ടവർ പരിസരത്ത് എൻഡിഎയും കൊട്ടിക്കലാശം നടത്തുകയാണ്.

സ്ഥാനാർത്ഥികളെല്ലാവരും തന്നെ കൊട്ടിക്കലാശത്തിനെത്തുന്നതിനാൽ വൻ ജനക്കൂട്ടമുണ്ടാകുമെന്നത് കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് തലശേരിയിലുള്ളത്. തലശേരി എ.സി.പി ഷെഹൻഷയുടെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/200891/in-thalassery-police-circle)