---
title: "തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ   പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ്  തുടർച്ചയായ പത്താം വർഷവും ഒത്തുചേർന്നു."
english_title: "Legends, the alumni association of Thiruvangad Government Higher Secondary School, Thalassery, came together for the tenth consecutive year."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/297875/legends-the-alumni-association-of-thiruvangad-government-higher-secondary-school-thalassery-came-together-for-the-tenth-consecutive-year"
published_at: "2025-06-23T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858bccd19d26_Untitled-2_copy.jpg"
keywords: []
---

# തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ   പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ്  തുടർച്ചയായ പത്താം വർഷവും ഒത്തുചേർന്നു.

> **Lead Summary:** തലശേരി: തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ് തുടർച്ചയായ പത്താം വർഷവും ഒത്തുചേർന്നു.

## Article Content

തലശേരി: തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ് തുടർച്ചയായ പത്താം വർഷവും ഒത്തുചേർന്നു.

തലശേരി പേൾ വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ 70 ഓളം പൂർവ അധ്യാപകർ പങ്കെടുത്തു.

തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപകരായി പ്രവർത്തിച്ച് വിരമിച്ചവരാണ് തുടർച്ചയായ പത്താം വർഷവും ഒത്തുചേർന്നത്. മുൻ എംഎൽഎ കോടിയേരി ബാലകൃഷ്ണനാണ് 2015ൽ പൂർവ അധ്യാപകരുടെ കൂട്ടായ്മയുടെ ആദ്യ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽമാർ, എ.ഇ.ഒമാർ, ഡിഇഒ, ഡിഡിഇമാർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച സ്കൂളിലെ പൂർവ അധ്യാപകരെല്ലാം തികഞ്ഞ അച്ചടക്കത്തോടെ ലെജൻ്റ്സിൻ്റെ വാർഷികാഘോഷങ്ങൾക്കെത്തുന്നത് വേറിട്ട കാഴ്ചയാണെന്ന് സെക്രട്ടറി തിലകൻ കെ. സാന്ദ്രം പറഞ്ഞു. പാട്ടുപാടിയും നൃത്തച്ചുവടുകളുമായും കൂട്ടായ്മയുടെ പത്താം വാർഷികം അധ്യാപകർ ആഘോഷമാക്കി .പ്രസിഡണ്ട് പി.പി സുരേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി തിലകൻ കെ. സാന്ദ്രം, കെ.വത്സൻ, കെ.രാജീവൻ എന്നിവർ സംസാരിച്ചു.

പിന്നീട് കരോക്കെ ഗാനമേളയും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/297875/legends-the-alumni-association-of-thiruvangad-government-higher-secondary-school-thalassery-came-together-for-the-tenth-consecutive-year)