---
title: "തലശേരിയിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടന്ന കലാശകൊട്ട്  ശ്രദ്ധേയമായി ; സ്ഥാനാർത്ഥിയെത്തിയത് കൂറ്റൻ ക്രെയിനിൽ"
english_title: "The Kalashakot held under the leadership of NDA in Thalassery was remarkable;The candidate arrived on a huge crane"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/200955/the-kalashakot-held-under-the-leadership-of-nda-in-thalassery-was-remarkablethe-candidate-arrived-on-a-huge-crane"
published_at: "2024-04-24T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66292639595da_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടന്ന കലാശകൊട്ട്  ശ്രദ്ധേയമായി ; സ്ഥാനാർത്ഥിയെത്തിയത് കൂറ്റൻ ക്രെയിനിൽ

> **Lead Summary:** **തലശേരി:** നരേന്ദ്ര മോഡിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ ഡി എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വേറിട്ട രീതിയിൽ റോഡ് ഷോ നടത്തിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനും, ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസും കൊട്ടിക്കലാശത്തിനെത്തിയത്.

## Article Content

**തലശേരി:** നരേന്ദ്ര മോഡിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ ഡി എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വേറിട്ട രീതിയിൽ റോഡ് ഷോ നടത്തിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനും, ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസും കൊട്ടിക്കലാശത്തിനെത്തിയത്.

പുതിയ സ്റ്റാൻ്റിൽ ക്ലോക്ക് ടവറിനടുത്താണ് എൻ.ഡി.എ ക്ക് കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചത്. ഡി.ജെ മ്യൂസിക്കിനൊപ്പം സ്ത്രീകളടക്കമുള്ളവർ ചുവടുവച്ചു. ബിഡിജിഎസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ്, സന്തോഷ് കാളിയത്താൻ എന്നിവർ സംസാരിച്ചു. ഇടത് - വലത് മുന്നണികളെ ജനങ്ങൾക്ക് മടുത്തതായും എൻ ഡി എ വിജയിക്കുമെന്നും സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/200955/the-kalashakot-held-under-the-leadership-of-nda-in-thalassery-was-remarkablethe-candidate-arrived-on-a-huge-crane)