നദികളെയറിയാൻ യാത്ര ; സംഘാടക സമിതിയായി

നദികളെയറിയാൻ യാത്ര ; സംഘാടക സമിതിയായി
May 2, 2024 10:07 AM | By Rajina Sandeep

സംസ്ഥാനത്തെ 44 നദികളുടെ സംരക്ഷണത്തിനായുള്ള നദീ യാത്രയുടെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നാഷണൽ എൻജിഒ കോൺ ഫെഡറേഷനാണ് നദീ യാത്ര സംഘടിപ്പിക്കുന്നത്.

മെയ് ആദ്യ വാരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന നദീ യാത്ര മെയ് മൂന്നാം വാരം മഞ്ചേശ്വരം പുഴയോരത്ത് സമാപിക്കും. കണ്ണൂർ ജില്ലയിൽ മാഹി, തലശേരി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പഴയങ്ങാടി, കവ്വായി തുടങ്ങിയ പുഴയോരത്ത് നദീയാത്രക്ക് സ്വീകരണം നൽകും.

അനുബന്ധമായി പുഴയുമായി ബന്ധപ്പെട്ട സിനിമാ പ്രദർശനം, ചിത്ര രചനാ മൽസരം, ഡോക്യുമെന്ററിനിർമാണം, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. നദി യാത്രക്ക് ശേഷം പുഴയോര ഉദ്യാനം നിർമിക്കും. യാത്രക്ക് ശേഷം ഒരോ നദിയുടെയും അനുബന്ധ പുഴയുടെയും സംരക്ഷണത്തെ കുറിച്ച് വിശദമായ പഠനം നടത്തി നദീ സംരക്ഷണ പദ്ധതികൾ നടപ്പാക്കും. വിവിധ സർക്കാർ സർക്കാരിതര കമ്പനികളുടെ പൊതു നൻമ ഫണ്ട് ഉപയോഗിച്ചാണ് നദീ സംരക്ഷണം നടപ്പാക്കുക.

കണ്ണൂർ തെക്കീ ബസാർ എപിജെ അബ്‌ദുൾ കലാം ലൈബ്രറിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എൻജിഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി എം സാജിദ് അധ്യക്ഷനായി. ജല സംരക്ഷണത്തെ കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത് പരിസ്ഥിതി വിഭാഗം കൺവീനർ സതീശൻ കസ്തൂരി ക്ലാസെടുത്തു.

ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺമാരായ ജയപ്രകാശ് പന്തക്ക, പി. സുനിൽദത്തൻ, മയ്യഴി പുഴ സംരക്ഷണ സമിതി സെക്രട്ടറി വിജയൻ കൈനാടത്ത്, ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ഇ. കെ സിറാജ്, കെ വി തമ്പാൻ എന്നിവർ സംസാരിച്ചു. പൊലീസ് ഓർക്കസ്ട്ര വിഭാഗം മുൻ മേധാവി കെ.എ ജോസഫിന്റെ വയലിൻ വായനയോടെയാണ് പരിപാടിക്ക് തുടക്കമായത്.

എൻജിഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പികെ ബൈജു സ്വാഗതവും എപിജെ ലൈബ്രറി പ്രസിഡന്റ് കെ. ജയരാജൻ നന്ദിയും പറഞ്ഞു. തുടർന്ന് ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ പുഴയുമായി ബന്ധപ്പെട്ട സിനിമ താമര പ്രദർശിപ്പിച്ചു.

Travel to explore rivers;As the organizing committee

Next TV

Related Stories
വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

May 16, 2024 05:01 PM

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത്...

Read More >>
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ വിദ്യാർത്ഥികളെ തലശേരി നഗരസഭ അനുമോദിക്കും

May 16, 2024 04:02 PM

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ തലശേരി നഗരസഭ അനുമോദിക്കും

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ തലശേരി നഗരസഭ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 16, 2024 01:37 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
തലശേരിയുടെ സമഗ്ര വികസനവും ടൂറിസം സാധ്യതകളും എന്ന വിഷയത്തിൽ സെമിനാറുമായി  ചേംബർ ഓഫ് കൊമേഴ്‌സ് തലശ്ശേരി ചാപ്റ്റർ

May 16, 2024 12:20 PM

തലശേരിയുടെ സമഗ്ര വികസനവും ടൂറിസം സാധ്യതകളും എന്ന വിഷയത്തിൽ സെമിനാറുമായി ചേംബർ ഓഫ് കൊമേഴ്‌സ് തലശ്ശേരി ചാപ്റ്റർ

തലശേരിയുടെ സമഗ്ര വികസനവും ടൂറിസം സാധ്യതകളും എന്ന വിഷയത്തിൽ സെമിനാറുമായി ചേംബർ ഓഫ് കൊമേഴ്‌സ് തലശ്ശേരി ചാപ്റ്റർ...

Read More >>
Top Stories










News Roundup