May 5, 2024 03:13 PM

(www.thalasserynews.in)നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് തലശേരി ഷോറൂമിലെ ജീവനക്കാരികളുടെ വിശ്രമമുറിയിൽ കവർച്ച. കവർച്ചക്കാരെ മണിക്കൂറുകൾക്കുള്ളിൽ തലശേരി എസ്.ഐ: എ.അഷ്റഫിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്‌തു. പെട്ടിപ്പാലം സ്വദേശി പി.നസീർ (28), ചാലിൽ സ്വദേശി മുഹമ്മദ് മുസ്‌തഫ എന്ന മുത്തു (40) എന്നിവരാണ് പിടിയിലായത്.

പള്ളിത്താഴെ സ്ഥിതിചെയ്യുന്ന നാഷണൽ റേഡിയോ ഇലക്ട്രോണിക്സിന്റെ പിറകുവശത്ത് ജീവനക്കാരികൾ വിശ്രമിക്കുന്ന മുറിയിലാണ് കവർച്ച നടന്നത്. ജീവനക്കാരികളായ അക്ഷരയുടെ ബാഗിൽ നിന്ന് 600 രൂപയും, ഷീജയുടെ ബാഗിൽ നിന്ന് 800 രൂപയും, ആധാർകാർഡും, പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകളുമാണ് കവർച്ച ചെയ്ത‌ത്. മറ്റൊരു ജീവനക്കാരി ചിറക്കരയിലെ വാടിക്കൽ ഹൗസിൽ പി.ജിൻഷയുടെ ബാഗ് എടുത്തു കൊണ്ടുപോവുകയും ചെയ്‌തു. ജിൻഷയുടെ പരാതിയിൽ കേസെടുത്ത പോലീസ് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ നസീറും, മുഹമ്മദ് മുസ്‌തഫയുമാണ് കവർച്ചക്ക് പിറകിലെന്ന് തെളിഞ്ഞു.

തുടർന്ന് പോലീസ് ടൗൺ മുഴുവൻ പരിശോ ധന നടത്തിയപ്പോഴാണ് രണ്ടുപേരും പിടിയിലായത്. എ.എസ്.ഐ ജയകൃഷ്‌ണൻ, സി.പി.ഒമാരായ സന്ദീപ്, ജിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

നസീറിനെതിരേ ന്യൂമാഹി പോലീസ് നേരത്തെ കാപ്പചുമത്തി കേസെടുത്തിരുന്നു. മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് മുസ്‌തഫ. നസീറും കവർച്ചാക്കേസുകളിൽ നേരത്തെ പ്രതിയായിരുന്നു.

Robbery in employee's rest room of electronics store in Thalassery;The accused were arrested within hours

Next TV

Top Stories










News Roundup