ഒരുമയുടെ പെരുമ വിളിച്ചോതുന്നതായി പിണറായി പെരുമ ; മെഗാമേള ബുധനാഴ്ച മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഒരുമയുടെ പെരുമ വിളിച്ചോതുന്നതായി പിണറായി പെരുമ ;  മെഗാമേള ബുധനാഴ്ച മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
May 13, 2024 01:12 PM | By Rajina Sandeep

തലശേരി:(www.panoornews.in)  ആറാമത് പിണറായി പെരുമയുടെ ഭാഗമായുള്ള മെഗാമേള ബുധനാഴ്ച മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പെരുമയുടെ ഭാഗമായി സംഘടിപ്പിച്ച സർഗവസന്തം പെരുമയുടെ ഒരുമ വിളിച്ചോതുന്നതായി. മഴ ഭീഷണി കണക്കിലെടുത്ത് തയ്യാറാക്കിയ കൂറ്റൻ ജർമ്മൻ പന്തലിനു ള്ളിലാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ തലശേരിയിൽ അറിയിച്ചു.

വിശ്വവിഖ്യാത സംഗീത സാമ്രാട്ട് പത്മവിഭൂഷൺ അംജത് അലിഖാൻ്റെ സരോദ്, രൂപാ രേവതിയുടെ വയലിൻ ഫ്യൂഷൻ, സച്ചിൻ വാര്യർ, ആര്യദയാൽ സംഘത്തിൻ്റെ മ്യൂസിക്ക് ബാൻ്റ്, ഗൗരി ലക്ഷ്മിയുടെ മ്യൂസിക്ക് ഫ്യൂഷൻ, അതുൽ നറുകരയുടെ നാടൻപാട്ട്, സിനിമാ താരം റീമകല്ലിങ്കലിൻ്റെ ഡാൻസ് നെയ്ത്ത്, സൂരജ് സന്തോഷിൻ്റെ മ്യൂസിക്ക് ലൈവ്, സൂര്യകൃഷ്ണ മൂർത്തിയുടെ അഗ്നി മൂന്ന് മെഗാഷോ എന്നിവയാണ് അരങ്ങിൽ എത്തുന്ന കലാരൂപങ്ങൾ. മെഗാമേളക്ക് മുമ്പ് എല്ലാദിവസവും സർഗ്ഗസദസ്സ് ഉദ്ഘാടനത്തിന് മന്ത്രിമാരെത്തും.

മെയ് 16ന് രാമചന്ദ്രൻ കടന്നപ്പള്ളി, മെയ് 17ന് റോഷി അഗസ്റ്റിൻ, മെയ് 18ന് വി. അബ്‌ദുറഹി മാൻ, മെയ് 19ന് കെ. ബി. ഗണേഷ്‌കുമാർ, മെയ് 20ന് കെ. രാജൻ എന്നിവരാണ് ഉദ്ഘാടകർ. മെയ് 21ന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷനായിരിക്കും. മുഖ്യാതിഥിയായി സ്‌പീക്കർ എ.എൻ. ഷംസീർ പങ്കെടുക്കും. ചടങ്ങിൽ പിണറായി എ.കെ.ജി.എം.ജി.എച്ച്.എസ്.എ സിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പാൾ ആർ. ഉഷാനന്ദിനിക്ക് ആദരാർപ്പണം നടക്കും. മെയ് 8 ന് സിനിമാ താരം മധുപാൽ ആണ് സർഗവസന്തം കൊടിയേറ്റിയത്.

നാലുനാൾ കവിയും, കവിതയും എന്ന വിഷയത്തിൽ മുരുകൻ കാട്ടാക്കട, ആലങ്കോട് ലീലാകൃഷ്ണൻ, സോമൻ കടലൂർ, എം.ആർ രേണുകുമാർ എന്നിവർ അണിചേർന്ന കാവ്യ സദസ് സർഗ സമ്പന്നമായി. അഡ്വ.കാളീശ്വരം രാജ് വീ ദ പീപ്പിൾ ഓഫ് ഇന്ത്യ, കെ.ജെ ഷൈൻ ലിംഗസമത്വം വസ്തുതകളും, യാഥാർത്ഥ്യവും കെ.ജെ ജേക്കബ് മാധ്യമ വിചാരണ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

ഒരാഴ്ചയായി നടക്കുന്ന നാടകോത്സവം ചൊവ്വാഴ്ച സമാപിക്കും. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ അഡ്വ. വി. പ്രദീപൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.ടി. ദാസൻ മാസ്റ്റർ, സാമ്പത്തിക കമ്മിറ്റി ഭാരവാഹികളായ കെ. പി. സദുമാസ്റ്റർ, ടി. പി. രാജീവൻ എന്നിവർ പങ്കെടുത്തു.

Pinarayi Peruma is calling the Peruma of Oruma;Minister K. Radhakrishnan will inaugurate the Mega Mela on Wednesday.

Next TV

Related Stories
പുന്നോലിൽ അടുത്ത മാസം 4ന് HP ഗ്യാസ് മസ്റ്ററിങ് ക്യാമ്പ്

Jul 27, 2024 12:35 PM

പുന്നോലിൽ അടുത്ത മാസം 4ന് HP ഗ്യാസ് മസ്റ്ററിങ് ക്യാമ്പ്

പുന്നോലിൽ അടുത്ത മാസം 4ന് HP ഗ്യാസ് മസ്റ്ററിങ് ക്യാമ്പ്...

Read More >>
മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി ;  സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

Jul 26, 2024 09:45 PM

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി ; സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി ; സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി...

Read More >>
തലശ്ശേരി വി. ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിൽസ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്ററിന് 60,40,000 രൂപ

Jul 26, 2024 08:10 PM

തലശ്ശേരി വി. ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിൽസ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്ററിന് 60,40,000 രൂപ

തലശ്ശേരി വി. ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിൽസ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്ററിന് 60,40,000...

Read More >>
കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി ;  ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ്

Jul 26, 2024 02:02 PM

കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി ; ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ്

കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി...

Read More >>
Top Stories










News Roundup