തലശ്ശേരി:(www.thalasserynews.in) ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് ജനങ്ങളും പരാതിയിൽ പൊറുതിമുട്ടി സൈബർ പോലീസും. ഇന്നലെ മാത്രം നാല് കേസുകളിലായി 1,73,38,043 രൂപയാണ് തട്ടിപ്പ് സംഘം കവർന്നത്.
വാട്‌സാപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് നാലുപേരിൽനിന്ന് പണം തട്ടിയത്.
ഇതിൽ തലശ്ശേരി സ്വദേശിയുടെ 1,57,70,000 രൂപ നഷ്ടമായി. കൂത്തുപറമ്പ് സ്വദേശി യിൽനിന്ന് 9,45,151 രൂപയും, യുവതിയിൽ നിന്ന് 6,04,894 രൂപയും കണ്ണൂർ സ്വദേശിയിൽ നിന്ന് 17,998 രൂപയുമാണ് നഷ്ടമായത്.
വാഗ്ദാനങ്ങളുടെ പെരുമഴ ഒരുക്കി അക്കൗണ്ട് കാലിയാക്കാൻ പ്രൊഫഷണൽ തട്ടിപ്പ് സംഘം വ്യാപകമാകുക യാണെന്ന് സൈബർ പൊലീസ് പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്ന് നാല് തവണ കൃത്യമായി മുടക്കുന്ന തുകക്കുള്ള ഇരട്ടി നൽകും. കൂടുതൽ പണം നിക്ഷേപിക്കുമ്പോൾ ഫോൺ ബന്ധം വിച്ഛേദിച്ച് തട്ടിപ്പ് സംഘങ്ങൾ രക്ഷപ്പെടും.
Don't learn by seeing or by doing;1.73 crores lost in online fraud in Kannur district in one day, 1.57 crores from Thalassery native