അമ്പതോളം അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

അമ്പതോളം അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം
May 22, 2024 10:31 AM | By Rajina Sandeep

ദില്ലി: അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം. ഹൃദ്രോഗം മുതൽ പ്രമേഹം വരെയുള്ള സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 41 അസുഖങ്ങൾക്കുള്ള മരുന്നുകളുടെ വിലയും ആറ് ഫോർമുലേഷനുകൾക്കും കേന്ദ്രം വില കുറച്ചു. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ ആൻഡ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി പുതിയ പരിധി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്.

മൾട്ടിവിറ്റാമിനുകൾക്കും ആൻറിബയോട്ടിക്കുകൾക്കും വില കുറച്ചിട്ടുണ്ട്. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ പ്രശ്നങ്ങൾ, ആൻ്റാസിഡുകൾ, അണുബാധകൾ, അലർജികൾ മുതലായവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് പ്രധാനമായും കുറച്ചിരിക്കുന്നത്.

വിലയിലെ വ്യത്യാസം... രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കൂടുമ്പോൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡിൻ്റെ വില ഒരു ടാബ്‌ലെറ്റിന് 30 രൂപയിൽ നിന്ന് 16 രൂപയായി കുറച്ചു. ആസ്മയ്ക്കുള്ള മരുന്നായ ബുഡെസോണൈഡും ഫോർമോട്ടെറോളും ഒരു ഡോസിന് 6.62 രൂപയായി കുറച്ചു.

രക്തസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോത്തിയാസൈഡ് ടാബ്‌ലെറ്റിന്റെ വില 11.07 രൂപയിൽ നിന്ന് 10.45 രൂപയായി കുറച്ചു. 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 923 ഷെഡ്യൂൾഡ് ഡ്രഗ് ഫോർമുലേഷനുകൾക്കും 65 കോമൺ ഫോർമുലേഷനുകൾക്കുമുള്ള പുതിയ വിലകൾ കേന്ദ്രം പ്രഖ്യാപിച്ചു.

പെയിൻകില്ലർ ഡിക്ലോഫെനാക്കിൻ്റെ പുതിയ വില ഒരു ടാബ്‌ലെറ്റിന് 2.05 രൂപയും ഇബുപ്രോഫെൻ ഗുളികകളുടെ വില 200 മില്ലിഗ്രാമിന് 0.71 രൂപയുമാണ്. ആൻറിബയോട്ടിക് അസിത്രോമൈസിൻ 250 മില്ലിഗ്രാം, 500 മില്ലിഗ്രാം ഗുളികകൾക്ക് യഥാക്രമം 11.65 രൂപയും 23.57 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്, ആൻറി ബാക്ടീരിയൽ ഡ്രൈ സിറപ്പുകളായ അമോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവ ഇപ്പോൾ ഒരു മില്ലി ലിറ്ററിന് 2.05 രൂപയാണ് വില.

The Center has reduced the price of around 50 essential medicines

Next TV

Related Stories
കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് അപകടം

Dec 3, 2024 01:13 PM

കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് അപകടം

കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച്...

Read More >>
വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട്

Dec 3, 2024 11:59 AM

വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച്...

Read More >>
നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി ഇന്ന്

Dec 3, 2024 11:23 AM

നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി ഇന്ന്

നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി...

Read More >>
യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

Dec 3, 2024 09:52 AM

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത്...

Read More >>
ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

Dec 2, 2024 03:16 PM

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ...

Read More >>
Top Stories