May 25, 2024 11:09 AM

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി നഗരസഭ മുൻ വൈസ് ചെയർമാൻ എം. പുരുഷോത്തമൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോടിയേരി മേഖലയിൽ ഇന്ന് ഹർത്താൽ  ഉച്ചക്ക് ഒന്നുമുതൽ മൂന്നുവരെയാണ് ഹർത്താൽ. മരുന്നുഷാപ്പുകൾ, ഹോട്ടലുകൾ എന്നിവയെ ഒഴിവാക്കി.

എം.പുരുഷോത്തമന്റെ മൃതദേഹം രാവിലെ 9.30 മുതൽ 12 വരെ മാടപ്പീടികയിലെ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിലും 12 മുതൽ 2.30 വരെ വീട്ടിലും പൊതുദർശനം. മൂന്നിന് കണ്ടിക്കൽ നിദ്രാതീരത്ത് സംസ്കരിക്കും. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, അഡ്വ. പി. ശശി, കാരായി രാജൻ, സി.കെ. രമേശൻ തുടങ്ങിയവർ തലശ്ശേരി സഹകരണ ആസ്പത്രിയിലെ ത്തി അന്തിമോപചാരമർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവർ അനുശോചിച്ചു.

Former Vice Chairman of Thalassery Municipal Corporation MPurushotham..Hartal today in Kodiyeri region to condole the demise of

Next TV

Top Stories