May 25, 2024 10:11 PM

തലശ്ശേരി:(www.panoornews.in)  തലശ്ശേരിയിലെ ആദ്യകാല മുസ്ലിം തറവാട് മാളികകളിൽ ഒന്നായ പഴയ ബംഗ്ളാ കെട്ടിടം പൊളിച്ചു. മുഴുവൻ അവകാശികളുടെയും അറിവോ സമ്മതമോ കൂടാതെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് ഇരുനില മാളിക ഇടിച്ചു നിരത്തിയതെന്ന് അവകാശികളെന്ന് പറയുന്ന കൂത്തുപറമ്പിലെ വി.ബി. അഷ്റഫ് ആരോപിച്ചു. അഷ്‌റഫിൻ്റെ സഹോദരൻ വി.ബി. അസീസ് ഇത് സംബന്ധിച്ച് തലശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ജെ.സി.ബിയും ബുൾഡോസറും ഉപയോഗിച്ചായിരുന്നു ഓപറേഷൻ. സർക്കാറിന്റെയും നഗരസഭയുടെയും മഴക്കാല മുന്നറിയിപ്പിന്റെ മറപറ്റിയായിരുന്നു കെട്ടിടം പൊളിച്ചതത്രെ. 30തിലേറെ കുടുംബങ്ങൾ താമസിച്ചിരുന്ന മാളികയിൽ ഇപ്പോൾ ഒരു കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കാലപഴക്കം കാരണം അപകടാവസ്ഥ യിലായതിനാൽ കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഓട് മാറ്റി റിപ്പേറിംഗ് നടത്തുമ്പോൾ ഒരു ഭാഗം തകർന്നിരുന്നതായി കുടുംബനാഥനായ ബംഗ്ള ഷംസുദീൻ പറഞ്ഞു. മാത്രമല്ല ഇക്കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ അടുക്കളഭാഗവും ഇടിഞ്ഞു വീണിരുന്നു.

മാളിക ഒന്നായി തകർന്നു വീണാൽ തൊട്ടടുത്തുള്ള വീട്ടുകാരും അപകടത്തിനിരയാവും. ഈ സാധ്യതകൾ ഒഴിവാക്കാനാണ് പൊളിച്ചു മാറ്റിയതെന്ന് തലശ്ശേരി നഗരസഭാ കൗൺസിലർ കുട്ടിയായ ഷംസുദ്ദീൻ പറഞ്ഞു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന് നഗരസഭയുടെയും മുന്നറിയിപ്പുണ്ടെന്നും പോലീസിനെയും നഗരസഭയെയും അറിയിച്ചാണ് കെട്ടിടം പൊളിച്ചതെന്നും ഷംസു പ്രതികരിച്ചു.

നേരത്തെ അവകാശികളായവരിൽ മിക്കവരും ഭാഗം വച്ച് ഒഴിഞ്ഞു പോയതായും ശേഷിക്കുന്ന 38 അകാശികളെയും അറിയിച്ചും അവരുടെ സമ്മതത്തോടും കൂടിയാണ് പൊളിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

250 ഓളം വർഷങ്ങളുടെ പിൻചരിത്രമു ള്ളതാണ് പഴയ ബംഗ്ള തറവാട്.. 68 സെന്റ് സ്ഥലത്ത് തല ഉയർത്തി നിന്നിരുന്ന ബംഗ്ളയിൽ 40 ഓളം മുറികളുണ്ട്. ഇതിലുള്ള മര ഉരുപ്പടികൾ ഉൾപെടെ കടത്തിക്കൊണ്ടുപോയതായി ഇപ്പോൾ കൂത്തുപറമ്പിൽ താമസിക്കുന്ന വി.ബി.അഷ്റഫ് ആരോപിക്കുന്നു.

The old Muslim family home in Thalassery, where more than a hundred people lived together, was demolished in the middle of the night;Claimants with complaint

Next TV

Top Stories