Jun 28, 2024 01:58 PM

തലശേരി:(www.thalasserynews.in)  തലശ്ശേരി വടക്കുമ്പാട് ലക്ഷങ്ങൾ വിലവരുന്ന മയക്ക്മരുന്നുമായി നാല് പേർ പിടിയിൽ. വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് , കൊളശ്ശേരി സ്വദേശി സഫ്വാൻ  എന്നിവരെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത് പ്രതികളിൽ നിന്ന് 47ഗ്രാം എം.ഡി.എം.എയും രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

വടക്കുമ്പാട് പോസ്റ്റ് ഓഫീസിനു സമീപം മിനി സ്റ്റേഡിയം റോഡിലെ ആസിയാസ് വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്ക് മരുന്നുമായി 4 പേരെ പിടികൂടിയത്.വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ  എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് 47ഗ്രാം എം.ഡി.എം.എയും രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു

.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ സംഘത്തിലെ ചിലരെ പോലീസ് പിന്തുടരുകയായിരുന്നു.

മാർക്കറ്റിൽ 5 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്.ബംഗ്ലൂരിൽ നിന്നും കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായത്

4 persons arrested with drugs worth lakhs in Thalassery Dharmadam;47 grams of MDMA and 2 kg of cannabis were found

Next TV

Top Stories