Featured

കനത്ത മഴ ; തലശേരിയിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു.

News |
Jun 26, 2024 07:42 PM

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി തലായിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. ദത്താത്രേയ മഠത്തിന് സമീപത്തെ മാധവി നിലയത്തിൽ ഭാസ്കരൻ്റെ കിണറാണ് മൂന്ന് മീറ്ററോളം ഇടിഞ്ഞ് താഴ്ന്നത്. തലായി ദത്താത്രേയ മഠത്തിന് സമീപത്തെ പി. ഭാസ്കരന്റെ 24 കോൽ ആഴമുള്ളവീട്ടുകിണറാണ് 3 അടിയോളം ഇടിഞ്ഞ് താഴ്ന്നത്.

രാവിലെ ഉറക്കമുണർന്ന് വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് കിണർ ഭൂമിക്കടിയിലേക്ക് അമർന്നത് ശ്രദ്ധയിൽ പെട്ടത് ഉടൻ തന്നെ സമീപവാസികളെയും വാർഡ് കൗൺസിലർകെ.അജേഷ് ഉൾപ്പെടെ വിവരം അറിയച്ചു.

കിണറിൽ ഘടിപ്പിച്ച മോട്ടോറും ആൾമറയും ഉൾപ്പെടെയാണ് താഴ്ന്നത്. നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി , വാർഡ് കൌൺസിലർ കെ.അജേഷ്, എന്നിവർ സ്ഥലം സന്ദർശിച്ചു

heavy rainA house well collapsed in Thalassery.

Next TV

Top Stories










News Roundup