Jul 1, 2024 01:30 PM

തലശേരി:(www.thalasserynews.in)   കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തലശേരി താലൂക്ക് ട്രഷറിയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ അസോസിയേഷന്‍ തലശ്ശേരി ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ധര്‍ണ്ണ നടത്തിയത്. .സര്‍വ്വീസ് പെന്‍ഷന്‍ കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക.

പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക,ക്ഷാ മാശ്വാസം 6 ഗഡു (19%) അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.ഡി.സി. സി. ജനറല്‍ സിക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു.

പി.വി. വല്‍സലന്‍ അദ്ധ്യഷത വഹിച്ചു. കെ.ഭരതന്‍. കെ.കെ.നാരായണന്‍ ടി.കെ.രാജേന്ദ്രന്‍, പി.വി.ബാലകൃഷ്ണന്‍, കെ.പ്രഭാകരന്‍, സോമനാഥന്‍,തുടങ്ങിയവര്‍ സംസാരിച്ചു.

Kerala State Service Pensioners Association staged a protest march to the Thalassery Taluk Treasury.

Next TV

Top Stories