കാൽരണ്ടും കൂട്ടിക്കെട്ടിയ നിലയിൽ കനാലിൽ ഒഴുകിവന്ന വീട്ടമ്മയെ രക്ഷിച്ച് യുവാക്കൾ

കാൽരണ്ടും കൂട്ടിക്കെട്ടിയ നിലയിൽ കനാലിൽ ഒഴുകിവന്ന വീട്ടമ്മയെ രക്ഷിച്ച് യുവാക്കൾ
Jul 1, 2024 10:48 AM | By Rajina Sandeep

(www.thalasserynews.in)  കാൽരണ്ടും കൂട്ടിക്കെട്ടിയ നിലയിൽ കനാലിൽ ഒഴുകിവന്ന വീട്ടമ്മയെ രക്ഷിച്ച് യുവാക്കൾ. പുലർച്ചെ 2.45 ഓടെയാണ് ചൂണ്ടയിടുകയായിരുന്ന യുവാക്കളാണിത് കാണുന്നത്. ആദ്യം നീർനായയാണെന്നാണ് കരുതിയത്.

തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തിൽ കൈയും തലയും വെള്ളത്തിനു മുകളിൽ കണ്ടതോടെ എടക്കാട് സ്വദേശി ഡോൺ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടി. അപ്പോഴാണ്, അതൊരു സ്ത്രീയാണെന്ന് മനസ്സിലായത്. പിന്നീട്, അവരെ പിടിച്ചുനിർത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോൾ ബോധമുണ്ടായിരുന്നില്ല.

മൊകവൂർ സ്വദേശിയാണ് വീട്ടമ്മ. 25 മീറ്ററോളം ദൂരം ഇവർ വെള്ളത്തിലൂടെ ഒഴുകിയിട്ടുണ്ടാകാമെന്ന് കരുതുന്നു. പൊലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാൾപ്പൊക്കത്തിൽ വെള്ളവുമുള്ള കനാലിൽനിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്ക്കെത്തിച്ചത്.

പൊലീസ് വാഹനത്തിൽത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നൽകിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കാൽവരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക്‌ ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരിൽനിന്ന് മൊഴിയെടുത്താൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്നും എലത്തൂർ പൊലീസ് പറഞ്ഞു.

ഡോൺ എഡ്വിൻ, വെസ്റ്റ്ഹിൽ കരിയാട്ടുംപൊയിൽ അതുൽ, കുമാരസ്വാമിയിലെ ചെറുവലത്ത് ഉമ്മാരത്ത് കൃഷ്ണദേവ് വീട്ടിൽ നിരഞ്ജൻ, എടക്കാട് കക്കാട്ടുപൊയിൽ അതുൽ എന്നിവരാണ് രക്ഷകരായ യുവാക്കൾ.

The youths rescued the housewife who was floating in the canal with both legs tied together

Next TV

Related Stories
സ്കൂളുകൾക്ക് മുന്നിൽ സീബ്രാ ക്രോസ് ലൈനുകൾ കാണാനില്ല ; വിദ്യാർത്ഥികളും കാൽനടയാത്രക്കാരും അപകട ഭീഷണിയിൽ

Jul 2, 2024 04:05 PM

സ്കൂളുകൾക്ക് മുന്നിൽ സീബ്രാ ക്രോസ് ലൈനുകൾ കാണാനില്ല ; വിദ്യാർത്ഥികളും കാൽനടയാത്രക്കാരും അപകട ഭീഷണിയിൽ

തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ, കാൽ നടയാത്രക്കാരെ കണ്ടില്ലെന്ന് നടിക്കുമ്പോൾ വിദ്യാലയ പരിസരങ്ങളിലെ സീബ്രാ ക്രോസ് ലൈനുകൾ...

Read More >>
തലശ്ശേരിയിൽ സേവന കേന്ദ്രം പാലിയേറ്റീവ് ഹോം കെയറിന് തുടക്കമായി

Jul 2, 2024 03:58 PM

തലശ്ശേരിയിൽ സേവന കേന്ദ്രം പാലിയേറ്റീവ് ഹോം കെയറിന് തുടക്കമായി

തലശ്ശേരിയിൽ സേവന കേന്ദ്രം പാലിയേറ്റീവ് ഹോം കെയറിന്...

Read More >>
മലയാളിയുണ്ട് അങ്ങ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്രിക്കറ്റ് ടീമില്‍ വരെ; അതും തലശ്ശേരിക്കാരായ സഹോദരങ്ങള്‍

Jul 2, 2024 01:14 PM

മലയാളിയുണ്ട് അങ്ങ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്രിക്കറ്റ് ടീമില്‍ വരെ; അതും തലശ്ശേരിക്കാരായ സഹോദരങ്ങള്‍

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്വിസ് ദേശീയടീമിലേക്ക് തലശ്ശേരി സ്വദേശികളായ സഹോദരങ്ങളും....

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Jul 2, 2024 12:40 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക്...

Read More >>
ഷൊര്‍ണൂര്‍ - കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

Jul 2, 2024 11:52 AM

ഷൊര്‍ണൂര്‍ - കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍...

Read More >>
കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

Jul 2, 2024 11:33 AM

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി...

Read More >>
Top Stories