കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന്‍ മരിച്ചു
Jul 4, 2024 10:20 AM | By Rajina Sandeep

കോഴിക്കോട്: (www.thalasserynews.in) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. രോഗ ലക്ഷണങ്ങള്‍: രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്

Amoebic encephalitis again in Kozhikode;A 14-year-old boy died

Next TV

Related Stories
തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം  ബുധനാഴ്ച നടക്കും

Jul 6, 2024 03:03 PM

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച നടക്കും

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

Jul 6, 2024 11:26 AM

അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണ് സംസ്ഥാനത്ത്...

Read More >>
എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു

Jul 6, 2024 10:38 AM

എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു

ചിറ്റാരി - ഉടുമ്പൻ പുഴയുടെ അരികിൽ പുറമ്പോക്ക് സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 125 ലിറ്റർ വാഷ്...

Read More >>
കോഴിക്കോട്   അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

Jul 6, 2024 10:19 AM

കോഴിക്കോട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

കോഴിക്കോട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ...

Read More >>
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

Jul 5, 2024 07:36 PM

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി...

Read More >>
Top Stories