വെല്‍കം ചാമ്പ്യന്‍സ് ; വിശ്വകിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടില്‍, വരവേറ്റ് രാജ്യം

വെല്‍കം ചാമ്പ്യന്‍സ് ;  വിശ്വകിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടില്‍, വരവേറ്റ് രാജ്യം
Jul 4, 2024 11:37 AM | By Rajina Sandeep

കണ്ണൂർ :(www.thalasserynews.in)  ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം ജന്മനാട്ടില്‍ മടങ്ങിയെത്തി.

പുലർച്ചെ 6.40 ഓടെയാണ് താരങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിന് പുറത്തിറങ്ങിത്തുടങ്ങിയത്.

ബാര്‍ബഡോസില്‍ നിന്നും തിരിച്ചെത്തിയ രോഹിത്തിനും സംഘത്തിനും ആവേശ്വോജ്ജ്വല വരവേല്‍പ്പാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തില്‍ ആരാധകര്‍ നല്‍കിയത്.

പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനിന്നിരുന്നത്.

ആരാധകരെ ആവേശത്തിലാക്കി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയാണ് വിമാനത്താവളത്തിന് പുറത്ത് ആദ്യമെത്തിയത്.

പിന്നാലെ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ബൗളിങ് കോച്ചിങ് സ്റ്റാഫുകള്‍ക്കൊപ്പമെത്തി. തുടര്‍ന്ന് ഫൈനലില്‍ നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുത്ത സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും എത്തി. പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്തിറങ്ങി.

ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകിരീടവുമായി പുറത്തെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് പ്രത്യേക വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.

ഡല്‍ഹിയിലും മുംബൈയിലുമായി ഗംഭീരമായ ആഘോഷപരിപാടികളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്.

രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇന്ത്യൻ ടീം അം​ഗങ്ങൾ എത്തിച്ചേരും. പിന്നാലെ മുംബൈയിലേക്ക് താരങ്ങൾ പോകും. വൈകീട്ട് അഞ്ച് മണി മുതലാണ് ലോകചാമ്പ്യന്മാരുടെ ആഘോഷപരിപാടികൾ.

മുംബൈയിലെ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടത്താനാണ് പദ്ധതി. ആരാധകർക്ക് റോഡ്ഷോ സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.

Welcome Champions;Team India with the world title in their hometown, welcomed by the country

Next TV

Related Stories
തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം  ബുധനാഴ്ച നടക്കും

Jul 6, 2024 03:03 PM

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച നടക്കും

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

Jul 6, 2024 11:26 AM

അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണ് സംസ്ഥാനത്ത്...

Read More >>
എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു

Jul 6, 2024 10:38 AM

എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു

ചിറ്റാരി - ഉടുമ്പൻ പുഴയുടെ അരികിൽ പുറമ്പോക്ക് സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 125 ലിറ്റർ വാഷ്...

Read More >>
കോഴിക്കോട്   അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

Jul 6, 2024 10:19 AM

കോഴിക്കോട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

കോഴിക്കോട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ...

Read More >>
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

Jul 5, 2024 07:36 PM

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി...

Read More >>
Top Stories