തലശേരി:(www.thalasserynews.in) തലശേരിയിൽ കള്ളനെ കുടുക്കാൻ വീട്ടിൽ സി.സി ടിവി വച്ചു ; ഏഴ് ക്യാമറയും കള്ളൻ കൊണ്ടു പോയി. വീട്ടിൽ സ്ഥാപിച്ച സിസിടിവി തകർത്ത് ഏഴ് ക്യാമറകൾ കടത്തിക്കൊ ണ്ടുപോയി.

ഗുഡ് ഷെപ്പേർഡ് റോഡിലെ അൽബിഷാരയിൽ കെ.എം. നസീമയുടെ വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളാണ് മോഷണം പോയത്. കഴിഞ്ഞ മാസം 20ന് ആണ് പരാതിക്കാസ്‌പദമായ സംഭവം.
തുടർന്ന് 25,000 രൂപയുടെ നഷ്ടം കാണിച്ച് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി
In Thalassery, CCTV was placed in the house to trap the thief;All seven cameras were taken away by the thief.