---
title: "ധർമ്മടത്ത് ഭീതി വിതച്ച് തെരുവുനായ ;  കടിയേറ്റ് ആറുപേർക്ക് പരിക്ക്."
english_title: "He was a street person spreading fear in Dharmadam;Six people were bitten and injured."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224606/he-was-a-street-person-spreading-fear-in-dharmadamsix-people-were-bitten-and-injured"
published_at: "2024-08-01T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab1c3bdf8d2_download_(5).jpg"
keywords: []
---

# ധർമ്മടത്ത് ഭീതി വിതച്ച് തെരുവുനായ ;  കടിയേറ്റ് ആറുപേർക്ക് പരിക്ക്.

> **Lead Summary:** *** ***ധർമ്മടം പാലയാട് കൈരളി വായനശാലയ്ക്ക് സമീപം കച്ചവടം നടത്തുന്ന കുനിമ്മൽ ഹൗസിൽ വി.സി.പവിത്രൻ, തവണ്ടോത്ത് ഹൗസിൽ ടി.രതി, അണ്ടലൂർ തട്ടാരിമുക്കിൽ ആരാധന നിവാസിൽ സന്തോഷ്, അണ്ടലൂർ

## Article Content

*** ***ധർമ്മടം പാലയാട് കൈരളി വായനശാലയ്ക്ക് സമീപം കച്ചവടം നടത്തുന്ന കുനിമ്മൽ ഹൗസിൽ വി.സി.പവിത്രൻ, തവണ്ടോത്ത് ഹൗസിൽ ടി.രതി, അണ്ടലൂർ തട്ടാരിമുക്കിൽ ആരാധന നിവാസിൽ സന്തോഷ്, അണ്ടലൂർ

കള്ളുഷാപ്പ് പരിസരത്ത് നിധീഷ് നിവാസിൽ കെ.ഗിരീശൻ, ചൈത്രം വീട്ടിൽ മാണിയത്ത് രഞ്ജിനി, മേലൂർ അമ്പലം റോഡിനടുത്തുള്ള അശോകൻ എന്നിവർക്കാണ് കടിയേറ്റത്.

ബുധനാഴ്ച പകലാണ് സംഭവം. പവിത്രനെ കടയിൽ കയറിയാണ് നായ കടിച്ചത്. രതിയെ അടുക്കളയിൽ കയറിയും രഞ്ജിനിയെ നടന്നു പോകുമ്പോഴുമാണ് കടിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224606/he-was-a-street-person-spreading-fear-in-dharmadamsix-people-were-bitten-and-injured)