ക്ലാസിൽ കയറി പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയെ മർദ്ദിച്ചതിൽ നടപടി വേണം ; തലശേരി ബി.ഇ.എം.പി സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി എ എച്ച് എസ് ടി എ

ക്ലാസിൽ കയറി പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയെ മർദ്ദിച്ചതിൽ നടപടി വേണം ;  തലശേരി  ബി.ഇ.എം.പി സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി  എ എച്ച് എസ് ടി എ
Aug 14, 2024 08:37 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in) റാഗിംഗിന്റെ വിഷയത്തിൽ അധ്യാപികയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ തലശ്ശേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

തലശ്ശേരി ബി ഇ എം പി ഹയർ സെക്കന്ററി വിഭാഗം അധ്യാപിക വി. സിനിക്കാണ് ക്ലാസ് റൂമിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്. ക്ലാസ്സിൽ അതിക്രമിച്ചുകയറി പ്ലസ് വൺ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്യുന്നത് തടയുന്നതിനിടയിലാണ് മർദ്ദനമേറ്റത്.

ജില്ലയിൽ പല വിദ്യാലയങ്ങളിലും റാഗിംഗ് പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. പലപ്പോഴും ഇടപെടുന്ന അധ്യാപകരാണ് ബലിയാടാവുന്നത്.

ഇത്തരം കേസുകളിൽ കർശന നടപടി സ്വീകരിക്കാത്ത പക്ഷം ഹയർസെക്കന്ററി സ്കൂളുകളിൽ ജോലി ചെയ്യാൻ പോലും പ്രയാസം നേരിടുന്ന അവസ്ഥയാണുള്ളത്.

റാഗിംഗ് പോലെയുള്ള പ്രശ്നങ്ങളിൽ കർശന നടപടിയെടുക്കണമെന്നും സ്കൂളുകളിൽ അധ്യാപകർക്ക് തൊഴിൽ സംരക്ഷണം ഏർപ്പെടുത്തണമെന്നും എ എച്ച് എസ് ടി എ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് വി വി രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം എം ബെന്നി ഉദ്ഘാടനം ചെയ്തു. ആനന്ദ് ഏ കെ , ഷക്കീർ സി കെ , ധന്യ പുതുശ്ശേരി, സജീവ് ഒതയോത്ത്, സിജോ വി ജെ, ജെക്സിൻ ടി ജോസ് ,വി രാജേഷ്മോഹൻ എന്നിവർ സംസാരിച്ചു.

റാഗിംഗിന്റെ വിഷയത്തിൽ അധ്യാപികയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ തലശ്ശേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തലശ്ശേരി ബി ഇ എം പി ഹയർ സെക്കന്ററി വിഭാഗം അധ്യാപിക വി. സിനിക്കാണ് ക്ലാസ് റൂമിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്.

ക്ലാസ്സിൽ അതിക്രമിച്ചുകയറി പ്ലസ് വൺ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്യുന്നത് തടയുന്നതിനിടയിലാണ് മർദ്ദനമേറ്റത്. ജില്ലയിൽ പല വിദ്യാലയങ്ങളിലും റാഗിംഗ് പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. പലപ്പോഴും ഇടപെടുന്ന അധ്യാപകരാണ് ബലിയാടാവുന്നത്. ഇത്തരം കേസുകളിൽ കർശന നടപടി സ്വീകരിക്കാത്ത പക്ഷം ഹയർസെക്കന്ററി സ്കൂളുകളിൽ ജോലി ചെയ്യാൻ പോലും പ്രയാസം നേരിടുന്ന അവസ്ഥയാണുള്ളത്.

റാഗിംഗ് പോലെയുള്ള പ്രശ്നങ്ങളിൽ കർശന നടപടിയെടുക്കണമെന്നും സ്കൂളുകളിൽ അധ്യാപകർക്ക് തൊഴിൽ സംരക്ഷണം ഏർപ്പെടുത്തണമെന്നും എ എച്ച് എസ് ടി എ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് വി വി രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം എം ബെന്നി ഉദ്ഘാടനം ചെയ്തു.

ആനന്ദ് ഏ കെ , ഷക്കീർ സി കെ , ധന്യ പുതുശ്ശേരി, സജീവ് ഒതയോത്ത്, സിജോ വി ജെ, ജെക്സിൻ ടി ജോസ് ,വി രാജേഷ്മോഹൻ എന്നിവർ സംസാരിച്ചു.

Action should be taken for the Plus Two student entering the class and beating the teacher;AHSTA protested in front of Thalassery BEMP School

Next TV

Related Stories
പുത്തൻപുരയിൽ മുരിക്കോളി കുടുംബ സംഗമം നാളെ  തലശേരി ലയൺസ് ക്ലബ് ഹാളിൽ

May 9, 2025 09:51 PM

പുത്തൻപുരയിൽ മുരിക്കോളി കുടുംബ സംഗമം നാളെ തലശേരി ലയൺസ് ക്ലബ് ഹാളിൽ

പുത്തൻപുരയിൽ മുരിക്കോളി കുടുംബ സംഗമം നാളെ തലശേരി ലയൺസ് ക്ലബ്...

Read More >>
എള്ളോളം പൊന്നില്ലാതെ തലശേരിയിൽ  ഒരു കല്യാണം ; മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ വിവാഹം

May 9, 2025 09:32 PM

എള്ളോളം പൊന്നില്ലാതെ തലശേരിയിൽ ഒരു കല്യാണം ; മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ വിവാഹം

മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ...

Read More >>
ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശേരിയിൽ ഉജ്വല  സ്വീകരണം

May 9, 2025 07:43 PM

ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശേരിയിൽ ഉജ്വല സ്വീകരണം

ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശേരിയിൽ ഉജ്വല ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 06:24 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ...

Read More >>
വെൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 11 ന് ഏറണാകുളത്ത് നടക്കും

May 9, 2025 02:26 PM

വെൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 11 ന് ഏറണാകുളത്ത് നടക്കും

വെൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 11 ന് ഏറണാകുളത്ത്...

Read More >>
Top Stories










Entertainment News