(www.thalasserynews.in) മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ദ ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖത്തില്‍ പി.ആര്‍. ഏജന്‍സിയുടെ ഇടപെടല്‍ സംബന്ധിച്ചും പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയും.
ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേതീരൂവെന്ന ആവശ്യം സിപിഐ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരായ നടപടി സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിക്കും.
രാവിലെ മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. ദ ഹിന്ദുവില്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലുണ്ടായിരുന്ന മലപ്പുറം സംബന്ധിച്ച പരാമര്‍ശമാണ് വിവാദമായിരുന്നത്.
പി.വി. അന്‍വര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ പി.ആര്‍. ഏജന്‍സിയെ ഉപയോഗിച്ച് നടത്തിയ മാധ്യമ ഇടപെടലാണ് മുഖ്യമന്ത്രിയെ തിരിഞ്ഞുകുത്തിയത്. അന്‍വറിന് വിശദമായി മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
Chief Minister in front of the media today; Press conference at 11 am, Anwar and PR controversy may be answered