(www.thalasserynews.in) ‘ദി ഹിന്ദു’വുമായി നടത്തിയ വിവാദ അഭിമുഖത്തിനിടെ പി.ആർ ഏജൻസിയുടെ പ്രതിനിധി കടന്നുവന്നുവെന്ന് സമ്മതിച്ച മുഖ്യമന്ത്രിയോട് ചോദ്യവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.
‘അയാളോട് "കടക്ക് പുറത്ത്" എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?’ എന്നാണ് ബൽറാം ചോദിച്ചത്. ഹിന്ദു പത്രം അഭിമുഖത്തിനായി ആവശ്യപ്പെട്ടുവെന്ന് ആലപ്പുഴയിലെ സി.പി.എം നേതാവ് ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ പറഞ്ഞുവെന്നും ഹിന്ദു പത്രത്തിന് അഭിമുഖം നൽകുന്നത് താൽപര്യമുള്ള കാര്യമായതിനാൽ സമ്മതിച്ചുവെന്നുമാണ് പിണറായി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
‘ഞാനോ സർക്കാരോ ഒരു പിആർ എജൻസിസെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും പിആർ ഏജൻസിക്കു വേണ്ടി ഞാനോ സർക്കാരോ ചെലവഴിച്ചിട്ടില്ല. ദേവകുമാറിന്റെ മകനെ രാഷ്ട്രീയമായി അറിയാം. ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നിൽക്കുന്നയാളാണ്.
അയാൾ ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിനു തയാറായി എന്നേയുള്ളൂ. മറ്റു കാര്യങ്ങൾ അവർ തമ്മിലുള്ളതാണ്, എനിക്കറിയില്ല. അഭിമുഖത്തിലെ വിവാദമായ ഭാഗം സുബ്രഹ്മണ്യന്റെ കയ്യിൽനിന്നു വാങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്.
ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു കരുതിയത്. പിന്നെയാണ് പിആർ ഏജൻസിയുെട ആളാണെന്നു മനസ്സിലായത്,
എനിക്ക് അവരെ പരിചയവും ബന്ധവുമില്ല. ഒരു പിആർ ഏജൻസിയുമായും എനിക്കു ബന്ധമില്ല’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ആദ്യ പോസ്റ്റിന് പിന്നാലെ ബൽറാം അടുത്ത പോസ്റ്റ് ചെയ്തിരുന്നു. അതിൽ 'ഹ ഹ ഹ ഹ അനക്കറിയില്ല ഹി ഹി ഹി ഹി അനക്കറിയില്ല ഹു ഹു ഹു ഹു അനക്കറിയില്ല' എന്നാണ് ബൽറാം കുറിച്ചത്
'Ha ha ha ha I don't know; Why didn't Mr. Pinarayi Vijayan tell him 'out of the shop'?' -V.T. Balram