'സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം'; അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

'സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം'; അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു
Oct 4, 2024 07:43 AM | By Rajina Sandeep

(www.thalasserynews.in)  സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ കേസെടുത്ത് പൊലീസ്.

സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. സൈബർ ആക്രമണങ്ങൾക്ക് എതിരെ ഇന്നലെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നൽകിയത്. ഇന്നലെ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു . മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു.

അര്‍ജുന്‍റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.

'Intolerable Cyber ​​Attacks'; The police registered a case on the complaint of Arjun's family

Next TV

Related Stories
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
കീം റാങ്ക് പട്ടിക ;  വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 14, 2025 11:13 AM

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി ;  ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 14, 2025 11:12 AM

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം...

Read More >>
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

Jul 12, 2025 08:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക്...

Read More >>
Top Stories

News Roundup

//Truevisionall