(www.thalasserynews.in)സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടില്ല. എന്നാൽ സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് പറയുന്നത്. തിരുവനന്തപുരമടക്കമുള്ള ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.
മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഇന്നലെ നൂൽപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിൻ്റെ മതിൽ തകർന്നിരുന്നു. തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു.
Widespread rain likely in the state today; Yellow alert in six districts including Kozhikode