ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന്  മുഖ്യമന്ത്രി
Oct 8, 2024 11:21 AM | By Rajina Sandeep

(www.thalasserynews.in)  സര്‍ക്കാരും ഗവര്‍ണറും തുറന്ന പോരിലേക്ക്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പിവി അന്‍വറിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അത് അംഗീകരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്ത്  നല്‍കി.

സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് കത്തില്‍ ചൂണ്ടിക്കാടുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ പോകില്ല.

നാല് മണിക്ക് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം. ഗവർണറുടേത് ചട്ടവിരുദ്ധ നടപടിയെന്നാണ് സർക്കാർ വിലയിരുത്തല്‍. മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശ ദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പരാമർശം ആണ് ഗവർണർ ഇടപെടാൻ ഇടയാക്കിയത്.

ഇത്തരം സംഭവങ്ങളിലെ കേസുകളുടെ എണ്ണം അടക്കം വിശദീകരിക്കുന്നതിനോടൊപ്പം പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തലിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിരുന്നു. മലപ്പുറം പരാമർശത്തിൽ നേരത്തെ മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി നൽകിയിരുന്നില്ല.

Chief Secretary and DGP did not go to Raj Bhavan; The Chief Minister said that the Governor has no authority to summon the Government without informing it

Next TV

Related Stories
ജില്ലാ സ്കൂൾ  കലോത്സവത്തിൽ തലശേരി സ്വദേശിനി  ആയിഷ സെബക്ക്  മിന്നും  വിജയം

Nov 25, 2024 07:54 PM

ജില്ലാ സ്കൂൾ കലോത്സവത്തിൽ തലശേരി സ്വദേശിനി ആയിഷ സെബക്ക് മിന്നും വിജയം

ജില്ലാ സ്കൂൾ കലോത്സവത്തിൽ തലശേരി സ്വദേശിനി ആയിഷ സെബക്ക് മിന്നും ...

Read More >>
അഴിമതിക്കാരായ  ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം  സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; തലശേരി നഗരസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Nov 25, 2024 02:16 PM

അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; തലശേരി നഗരസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
മാരക ലഹരി മരുന്നുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ

Nov 25, 2024 11:25 AM

മാരക ലഹരി മരുന്നുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ

മാരക ലഹരി മരുന്നുമായി തളിപ്പറമ്പ് സ്വദേശി...

Read More >>
സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി

Nov 25, 2024 11:22 AM

സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി

സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില...

Read More >>
എളുപ്പ വഴി കയറാൻ നോക്കി; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ വീണു

Nov 25, 2024 10:37 AM

എളുപ്പ വഴി കയറാൻ നോക്കി; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ വീണു

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ...

Read More >>
Top Stories

News Roundup