Featured

തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ ഗതാഗതം നിരോധിച്ചു

News |
Oct 16, 2024 02:56 PM

തലശേരി:(www.thalasserynews.in)  റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം ദുഷ്ക്കരമായ തലശ്ശേരി സംഗമം കവലയിൽ റോഡ് നവീകരണത്തിന് നാളെ തുടക്കമാകും. പാലം മുഴുവൻ അടച്ചാണ് റോഡ് നവീകരിക്കുക. റോഡിലെ കുഴികളെ തുടർന്ന് തലശേരി പഴയ സ്റ്റാൻ്റിലേക്കും, പുതിയ സ്റ്റാൻ്റിലേക്കുമുള്ള ബസുകൾക്ക് ഉൾപ്പടെ ദുരിതയാത്രയായിരുന്നു.

റെയിൽവെ സ്റ്റേഷനിലേക്ക് പോകുകയും, വരികയും ചെയ്യാറുള്ള കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കുഴികളിലിറങ്ങി പോകുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു.

തൊട്ടടുത്ത് ബസ് സ്റ്റോപ്പായതിനാൽ ബസുകൾ നിർത്തിയിടുന്നതും ദുരിത യാത്രക്ക് ആക്കം കൂട്ടിയിരുന്നു. കുഴികളിൽ നിന്നും കല്ല് തെറിച്ച് യാത്രക്കാർക്ക് പരിക്കേൽക്കുകയും, സ്ഥാപനങ്ങൾക്ക് കേട് പാട് ഉണ്ടാവുകയും ചെയ്തിരുന്നു. റോഡ് നവീകരണം നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ 27 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.


തലശ്ശേരി - കൂത്തുപറമ്പ് റോഡിൽ ഇരുഭാഗത്തേക്കും പോകുന്ന തും, വരുന്നതുമായ വലിയ വാഹനങ്ങൾ മേലൂട്ട് പാലം - ടൗൺഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരുഭാഗത്തേക്കും ജൂബിലി റോഡ് - രണ്ടാം ഗേറ്റ് - കീഴന്തിമുക്ക് - ചിറക്കര വഴിയും മറ്റ് അനുയോ ജ്യമായ വഴികളിലൂടെയും പോകണം.

Road Upgradation at Thalassery Sangamam Junction; Traffic has been banned from tomorrow

Next TV

Top Stories










Entertainment News